
ഒക്കൽ മുതൽ സെക്രട്ടറിയേറ്റ് വരെ , 240 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടുള്ള ശ്രദ്ധക്ഷണിക്കൽ സമരത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഒരു ദേശത്തിന്റെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതയായ MC റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുവാനും,കാലടി ഭാഗത്തെ ഗതാഗത ക്ലേശത്തിന് അറുതി വരുത്തുവാനുമുള്ള പൊതുജനത്തിന്റെ വളരെ നാളത്തെ ആവശ്യമാണ് കാലടി സമാന്തര പാലം .

ഒക്കൽ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പിള്ളി കാലടി പാലം യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒക്കൽ മുതൽ സെക്രട്ടറിയേറ്റ് വരെ , 240 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടുള്ള ശ്രദ്ധക്ഷണിക്കൽ സമരത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഞാനും ഈപദ്ധതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന നിയമസഭാ സാമാജികരായ റോജി എം. ജോണും,എൽദോസ് കുന്നപ്പിള്ളിയും ,അൻവർ സാദത്തും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കാലടി പാലം യാഥാർത്ഥ്യമാക്കണമെന്ന പൊതു വികാരത്തിനൊപ്പമാണെന്നുമാത്രമല്ല അതിനു വേണ്ട നടപടിക്രമങ്ങൾ വേഗത്തിൽ വേണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും, പദ്ധതി യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോവുകയാണ്.
ഈ അവസരത്തിൽ ഒക്കൽ പഞ്ചായത്ത് പ്രസിഡണ്ട് നയിക്കുന്ന ശ്രദ്ധക്ഷണിക്കൽ സൈക്കിൾ സമരയാത്രക്ക് ആശംസകൾ നേരുന്നു…