ട്രാക്ക് ദുരന്തനിവാരണ സേന ടീം രൂപീകരണ പരിശീലനം കരുനാഗപ്പള്ളിയിൽ
കൊല്ലം :കരുനാഗപ്പള്ളി താലൂക്കിലെ ട്രാക്ക് (ട്രോമാകെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ദുരന്തനിവാരണ സേനാ/ വോളന്റിയേഴ്‌സ് രൂപീകരണ പരിശീലനം രണ്ടായിരത്തിയിരുപത്തിയൊന്ന് ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് തഴവ പഞ്ചായത്തിലെ ചിറ്റുമൂല ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ഹാളിൽ നടക്കും.
ജില്ലയുടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ എൻഫോഴ്‌സ്മെന്റ് ആർ ടി ഒ ഡി.മഹേഷിന്റെ നേതൃത്വത്തിൽ കൊല്ലം, കരുനാഗപ്പള്ളി,പുനലൂർ, പത്തനാപുരം, കുന്നത്തൂർ താലൂക്കിലും കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ, കൊട്ടാരക്കര,എഴുകോൺ, പവിത്രേശ്വരം,പുത്തൂർ, കുളക്കട, കലയപുരം,മൈലം, മേലില, വെട്ടിക്കവല,ചക്കുവരക്കൽ, വാളകം,ഉമ്മന്നൂർ, ഓടനാവട്ടം, വെളിയം,പൂയപ്പള്ളി, കരീപ്ര തുടങ്ങിയ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മേഖലയും ചടയമംഗലം, ഇളമാട്,വെളിനല്ലൂർ, ഇട്ടിവ,കോട്ടുക്കൽ,നിലമേൽ, കടക്കൽ, ചിതറ, മാങ്കോട്, കുമ്മിൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മേഖലയും രണ്ടായി തിരിച്ച് ഏഴു മേഖലകളിലായി ദുരന്തനിവാരണ സേന / വോളന്റിയേഴ്‌സ് ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിലെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.18മുതൽ 45 വയസു വരെയുള്ളവരെ ട്രാക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് ടാസ്ക് ഫോഴ്സിലും അതിന് മുകളിൽ പ്രായമുള്ളവരെ വോളന്റിയേഴ്‌സ് ടീമിലും ഉൾപ്പെടുത്തിയാകും പരിശീലനം.
ട്രാക്ക് വൈസ് പ്രസിഡന്റ് ഹോളിക്രോസ്സ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. ആതുരദാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ ശരത് ചന്ദ്രൻ,ഹോളിക്രോസ് ഹോസ്പിറ്റൽ നഴ്സ് മുകേഷ് എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് സത്യൻ പി എ,9447430983,ജോർജ് എഫ് സേവ്യർ വലിയവീട് 9387676757 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
കരുനാഗപ്പള്ളി താലൂക്കിലെ ട്രാക്ക് (ട്രോമാകെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ദുരന്തനിവാരണ സേനാ/ വോളന്റിയേഴ്‌സ് രൂപീകരണ പരിശീലനം രണ്ടായിരത്തിയിരുപത്തിയൊന്ന് ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് തഴവ പഞ്ചായത്തിലെ ചിറ്റുമൂല ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ഹാളിൽ നടക്കും
18മുതൽ 45 വയസു വരെയുള്ളവരെ ട്രാക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് ടാസ്ക് ഫോഴ്സിലും അതിന് മുകളിൽ പ്രായമുള്ളവരെ വോളന്റിയേഴ്‌സ് ടീമിലും ഉൾപ്പെടുത്തിയാകും പരിശീലനം.വരുന്നവർ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോയും അഡ്രസ് പ്രൂഫിന് ലൈസൻസിന്റെയോ ഐഡി പ്രൂഫിന്റെയോ കോപ്പിയും കൊണ്ട് വരിക.പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447430983, 9387676757 എന്നീ നമ്പറുകളിൽ വിളിക്കുക.