
വ്യാപാരികളും മനുഷ്യരാണ്…………
വ്യാപാരികളും മനുഷ്യരാണ്…………

വ്യാപാരമാണ് ഞങ്ങളുടെ ഉപജീവന മാർഗ്ഗം… മറ്റ് ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതെവന്നപ്പോൾ സാധനങ്ങൾ വാങ്ങിയും വിറ്റും ജിവിതം മുന്നോട്ട് തള്ളി നീക്കുന്നവരാണ് ഞങ്ങൾ… ഞങ്ങളുടെ കടയിൽ വില്പന നടന്നില്ലെങ്കിൽ പട്ടിണിയാകുന്നത് ഞങ്ങളുടെ കുടുംബമാണ്.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക എന്നത് ഭരണകൂടത്തിന്റെ കൂടി ഉത്തരവാദിത്വമാണ്…
സർക്കാർ സുരക്ഷാ നിർദ്ദേശപ്രകാരം ഞങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ട് പൊതു നൻമ്മക്കായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾക്ക് സംഭവിക്കുന്ന നഷ്ടം വളരെ വലുതാണ്…. ആ നഷ്ടം നികത്തി തരേണ്ടത് ആരാണ്…..

സ്ഥാപനം അടച്ചിടുമ്പോൾ നശിച്ചുപോകുന്ന സാധനങ്ങളുടെ നഷ്ടം ആരു സഹിക്കും..?’
വാടക എങ്ങനെ നല്കും ..?
വ്യാപാര ആവശ്യത്തിന് എടുത്ത ബാങ്ക് പലിശ എങ്ങനെ അടക്കും ..?
ഞങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ജിവനക്കാരുടെ കുടുബങ്ങളെ ആരു സംരക്ഷിക്കും ..?
വിൽക്കാൻ വാങ്ങി വെച്ച സാധനത്തിന്റെ പണം കമ്പനിക്കാർ ചോദിച്ചാൽ എങ്ങനെ നല്കും..?
ഭീമമായ കറന്റ് ബിൽ ആര് അടക്കും…?
ഞങ്ങൾക്ക് വന്ന തൊഴിൽ നഷ്ടവും ,വരുമാന നഷ്ടവും ആര് പരിഹരിക്കും…?

ഉത്തരമില്ലാത്ത ചോദ്യങ്ങൾ…..? വ്യാപാരിയുടെ ജീവിതം പോലെ….
എന്ത് നീതിയാണ് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ അധ്വാനിച്ച് ഉപജീവനം കഴിക്കുന്ന വ്യാപാരിക്ക് ലഭിക്കുന്നത്.. എന്ത് തൊഴിൽസുരക്ഷിതത്വമാണ് നിലവിൽ വ്യാപാരിക്ക് ലഭിക്കുന്നത്.
അധികാരിവർഗ്ഗങ്ങളും.,ഭരണകർത്താക്കളും ഇനിയെങ്കിലും കണ്ണ് തുറന്നില്ലെങ്കിൽ വ്യാപാരികളുടെ കൂട്ട ആത്മഹത്യകൾ വരും ദിവസങ്ങളിൽ കാണേണ്ടി വരും….
ലൈസൻസ് പുതുക്കിയില്ലെങ്കിൽ ഭീമമായപിഴ
GST നിയമങ്ങളിലെ ചെറിയ അപാകതകൾക്ക് ഭീമമായ പിഴ
ലീഗൽ മെട്രോളജി നിയമങ്ങളിലെ ഭീമമായ പിഴ
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭീമമായ പിഴ
തൊഴിൽ വകുപ്പിന്റെ പീഡനങ്ങളും ഭീമമായ പിഴയും
ഏതെല്ലാം വകുപ്പുണ്ടോ അതിന്റെ വകയെല്ലാം ഭീമമായപിഴ അടപ്പിക്കാനായി ടാർജറ്റും കൊടുത്ത് വകുപ്പു മേധാവികളും സർക്കാരും…. വ്യാപാരം ഓരോ ദിവസവും കുറഞ്ഞ്, കുറഞ്ഞ് വരുമ്പോഴും വ്യാപാരി എടുക്കേണ്ട ലൈസൻസ് ചാർജുകൾ പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു..
നാടെങ്ങും ഒരു നിയമവും പാലിക്കാതെ കോർപ്പറേറ്റുകൾക്ക് ഓൺലൈൻ വ്യാപാരം ചെയ്യാം….
ഒരു നിയമവും പാലിക്കാതെ തെരുവോര കച്ചവടമാഫിയകൾക്ക് എവിടെയും വ്യാപാരം ചെയ്യാം..
ഒരു നിയമവും പാലിക്കാതെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ അനധിക്യതവ്യാപാരം ചെയ്യാം….
അവിടെയെല്ലാം നിയമവും, നിയമപാലകരും കണ്ണടക്കുന്നു…..
ഒന്നുകിൽ സർക്കാർ ഞങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുത്ത് മാന്യമായ ശമ്പളം തന്ന് ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ ഞങ്ങൾക്കും സർക്കാർ ജോലി തരുക, അതുമല്ലെങ്കിൽ ഞങ്ങൾക്ക് മാന്യമായി വ്യാപാരം ചെയ്യാനുള്ള സാഹചര്യമുണ്ടാക്കി തരുക…. ഇത് വ്യാപാരികളുടെ വിലാപമാണ്…. വ്യാപാരിക്കും ജിവിക്കണം.. സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നു, വ്യാപാരിക്ക് മാത്രം അരുത്
അടച്ചിടൽ ഇനിയും ഒരു തുടർച്ചയായാൽ ഞങ്ങൾ പ്രതികരിക്കും.. മഹാമാരിയുടെ സാഹചര്യം അത്രയെളുപ്പം വിട്ടു പോകുന്നതല്ല …അനന്തകാലത്തോളം വ്യാപാരികൾ അടച്ചിടണമെന്നാണോ അധികൃതർ ചിന്തിക്കുന്നത്?
അടച്ചിടൽ പ്രഖ്യാപിക്കുന്ന ഉദ്യോഗസ്ഥർക്ക് നഷ്ടപ്പെടാത്ത ശമ്പളമുണ്ട്, വ്യാപാരിക്ക് നഷ്ടം മാത്രമേയുള്ളൂ

തുല്യനീതി അത് വ്യാപാരിയുടേയും അവകാശമാണ്……
സിബി തെക്കേക്കര