ആനക്കല്ല് പള്ളി മുൻ വികാരിയും, ആനക്കല്ല് സ്കൂളിന്റെ സ്ഥാപകനുമായ ബഹുമാനപെട്ട നിരപ്പേലച്ചന് ആദരാജ്ഞലികൾ

Share News

Rev. Dr. Antony Nirappel, well-known educationalist and champion of the ecumenical movement in Kerala passes away in Kanjirappally.

Funeral rites will begin at his brother Emmanuel’s residence on Wednesday ( 21 July) at 1.00 PM which will be followed by the services at St Antony’s Church, Chengalam (Catholic Diocese of Kanjirappally) at 2.00 PM.

Mortal remains will be brought to his brother’s house ( Emmanuel Mathew, Nirappel) Chengalam on Tuesday (20 July) at 7.00 PM.

Let us pray for the eternal repose of the soul.

റവ.ഡോ.ആന്റണി നിരപ്പേല്‍
സഭൈക്യത്തിന്റെ തളരാത്ത പോരാളി: ഷെവലിയര്‍ വി.സി.സെ ബാസ്റ്റ്യന്‍

കാഞ്ഞിരപ്പള്ളി: വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തമ്മില്‍ ഒരുമയും സ്വരുമയും വളര്‍ത്തിയെടുത്ത് കൂട്ടായ്മയും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ അക്ഷീണം പരിശ്രമിച്ച് അതുല്യ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമായിരുന്നു റവ.ഡോ.ആന്റണി നിരപ്പേലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എപ്പിസ്‌കോപ്പല്‍ സഭകളുടെ പൊതുവേദിയായ നിലയ്ക്കല്‍ ട്രസ്റ്റ് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തില്‍ നിന്ന് യാഥാര്‍ത്ഥ്യമായതാണ്. മലയോരമേഖലയില്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന് വിദ്യാഭ്യാസ വിപ്ലവത്തിന് തളരാത്ത നേതൃത്വം നല്‍കി അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ അതുല്യവും നിസ്വാര്‍ത്ഥവുമായ സമര്‍പ്പണസേവനവും സംഭാവനകളും വാക്കുകള്‍ക്കതീതമാണ്. ക്രൈസ്തവ സമുദായത്തിന്റെ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിശ്ചയദാര്‍ഡ്യത്തോടെ അദ്ദേഹം നടത്തിയ അവസരോചിതമായ ഇടപെടലുകളും ഉറച്ച നിലപാടുകളും ചരിത്ര സത്യങ്ങളായി നിലനില്‍ക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.


🙏🙏🙏

nammude-naadu-logo
Share News