പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി നടത്താൻ ശ്രമിക്കണം:മാർഗ നിർദേശങ്ങൾ പുറത്തിറക്കി

Share News

എറണാകുളം : എറണാകുളത്ത് ബലിപെരുന്നാൽ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി.
ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും കർമങ്ങൾ നടക്കുക.

  1. ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നടത്താൻ പാടുള്ളു.
  2. ആഘോഷങ്ങൾ പരമാവധി ചുരുക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ശ്രമിക്കണം.
  3. പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി നടത്താൻ ശ്രമിക്കണം. ഈദ് ഗാഹുകൾ ഒഴിവാക്കണം. വീടുകളിൽ ബലി കർമങ്ങൾ നടത്തുമ്പോൾ അഞ്ച് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു
  4. ബലിക്കർമവുമായി ഇടപെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളിൽ അപരിചിതർ എത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
  5. പെരുന്നാൾ നമസ്കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
  6. ബലി കർമത്തിന്റെ സമയത്തും മാംസം വീട്ടിൽ എത്തിച്ചു നല്കുമ്പോളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. കൺടൈൻമെൻറ് സോണുകളിൽ മാംസ വിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവർ രജിസ്റ്റർ സൂക്ഷിക്കുകയും സന്ദർശിച്ച വീടുകളുടെയും ആളുകളുടെയും വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം
  7. കൺടൈൻമെൻറ് സോണുകളിൽ ബലികർമം നടത്താൻ പാടില്ല.
Share News