വാക്സിൻ വിതരണം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ച ഇന്ന്
ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് ചർച്ച. ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തും.
വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. 16ന് നടക്കുന്ന വാക്സിനേഷന് മുൻപായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കേരളത്തിന് കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസ് കിട്ടിയേക്കും. കോവിഡ് വ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത്.