ഈ കൊവിഡ് കാലത്ത് മാധ്യമ പ്രവർത്തകർക്കെല്ലാമുള്ള മുന്നറിയിപ്പാണ് വിപിൻ്റെ വിയോഗം. |നിത്യശാന്തി നേരുന്നു.
പ്രിയ സുഹൃത്ത് വിപിൻ ചന്ദ് വിട വാങ്ങി.
ഞങ്ങൾ ഇരുവരും ആലപ്പുഴയിൽ രണ്ടു വർഷം ഒരുമിച്ചുണ്ടായിരുന്നു. 2006 – 2008 കാലഘട്ടത്തിൽ. വിപിൻ ചന്ദ് ഇന്ത്യാവിഷനിലും ഞാൻ മനോരമ യിലും. ദൃശ്യമാധ്യമത്തിൽ സിംഗിൾ മാൻ ബ്യൂറോകളിലെ തൊഴിൽ പരസ്പരം സഹകരിച്ചും പരസ്പരം മൽസരിച്ചും മുന്നോട്ടു പോകുന്നതാണ്. വിപിനും കൈരളിയിലെ ഷാജഹാനും അന്ന് ഏഷ്യാനെറ്റ് ന്യൂസിലുണ്ടായിരുന്ന ബിനിലും ഒക്കെ അന്നത്തെ കൂട്ടായ്മയുടെ ഭാഗമാണ്.
പക്ഷേ വ്യക്തിപരമായി വിപിനെ ഞാൻ ഓർക്കുന്നത് മറ്റൊരു രൂപത്തിലാണ്. ആലപ്പുഴയിലെ സിനിമാ തിയേറ്ററുകളിലൂടെ രാത്രി പതിവായി സെക്കൻ്റ് ഷോ കാണാൻ എൻ്റെ ആക്ടീവ സ്കൂട്ടറിൻ്റെ പിറകിൽ കയറിയിരുന്ന് വന്നിരുന്ന വിപിൻ. മാതൃഭൂമിയിൽ ചേക്കേറി തിരുവനന്തപുരത്തേക്ക് പോയതോടെയാണ് പതിവ് കാഴ്ചകൾ കുറഞ്ഞത്.
പക്ഷേ ഈ ഇലക്ഷൻ കാലത്ത് കൊച്ചിയിൽ റിപ്പോർട്ടിങ്ങിനെത്തിയ വിപിൻ്റെ അവസാന ദിവസങ്ങളാണെന്ന് ആരും ഓർത്തിട്ടുണ്ടാകില്ല.
ഈ കൊവിഡ് കാലത്ത് മാധ്യമ പ്രവർത്തകർക്കെല്ലാമുള്ള മുന്നറിയിപ്പാണ് വിപിൻ്റെ വിയോഗം. വിപിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Joshy Kurian
Principal Correspondent at Asianet News
ആദരാഞ്ജലികൾ അർപ്പിക്കുന്നു .