കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു| വിഷു ആശംസകൾ നേരുന്നു.

Share News

എല്ലാ മലയാളികൾക്കും ആഹ്ലാദപൂർവം വിഷു ആശംസകൾ നേരുന്നു. ഐശര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന ആഘോഷമാണ് വിഷു.

കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. വിഷുവിൻ്റെ സന്ദേശം കാർഷിക രംഗത്ത് കൂടുതൽ ഉജ്ജ്വലമായ നേട്ടങ്ങൾ കൊയ്യാൻ നമുക്ക് പ്രചോദനമാകട്ടെ.

സമൂഹത്തിൻ്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിൻ്റെ സമഗ്രവും സർവതലസ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം. വിഷുവിൻ്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാം.

Share News