കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് :നഗരസഭയ്ക്കു വീഴ്ച പറ്റിയിട്ടില്ല

Share News

കൊച്ചി:     കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. വിഷയം ഇടതുപക്ഷം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഡി സിസി പ്രസിഡന്റ് ടി. ജെ. വിനോദും പി. ടി. തോമസ് എംഎല്‍എയും വ്യക്തമാക്കി. 

 വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ന് ജില്ലയിലെ പ്രധാന നേതാക്കളടക്കം അടിയന്തിര യോഗം ചേര്‍ന്നത്.
ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുമ്പോള്‍ കോര്‍പറേഷനുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചിച്ചില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. 

കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.    ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണം.    വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണം. ദുരന്ത നിവാരണ നിയമപ്രകാരം കളക്ടര്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Share News