
പൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പൽ വിക്രാന്ത് വിജയകരമായി ആദ്യ സീട്രയൽ നടത്തിയത് നമ്മെയെല്ലാം സന്തോഷിപ്പിക്കുന്ന കാര്യമാണ്.
കൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ലോകശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ ഏറ്റവും ആധുനികമായ രീതിയിലാണ് വിക്രാന്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK), കെൽട്രോൺ, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിക്രാന്തിൻ്റെ നിർമ്മാണത്തിൽ സഹകരിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനം നൽകുന്നു.


ഒരു ദിവസം ശരാശരി മൂവായിരത്തോളം പേർക്ക് വിക്രാന്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിച്ചു. 6 സീട്രയലുകളാണ് പൂർത്തിയാക്കേണ്ടത്. അത് വിജയകരമായി നടത്താൻ കൊച്ചി കപ്പൽശാലയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും.
