
കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ…
കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ അതിനോട് ഏറ്റവും സർഗാത്മകമായി പ്രതികരിച്ചവരിൽ ഒരാൾ ഡോ. കെ.എസ് ഡേവിഡായിരുന്നു.

ചില സ്ഥിരം ജുബ്ബാക്കാരെ അദ്ദേഹം ഓർമ്മയിൽ നിന്നെടുത്തു പരിചയപ്പെടുത്തി. ദർബാർ ഹാൾ അങ്കണത്തിൽ ജൂബാക്കാർ കൂടിയിരിക്കാം എന്നു പറഞ്ഞപ്പോൾ അതിനെത്തിച്ചേരാൻ കഴിയുമോ എന്ന സന്ദേഹത്തിലായി അദ്ദേഹം. കാരണം ആശുപത്രിക്കിടക്കയിലാണ്. ശരീരത്തിനു സുഖമില്ല. നിങ്ങൾ കൂടിക്കോളൂ ഞാൻ വരാൻ മാക്സിമം ശ്രമിക്കാം എന്നു പറഞ്ഞു.

11 മണിക്ക് എല്ലാവരും എത്തിച്ചേർന്നു. ഡോക്ടർ വരുമോ ഇല്ലയോ എന്നറിഞ്ഞിട്ടുവേണം തുടങ്ങാൻ. സിഐസിസി ജയചന്ദ്രൻ ചേട്ടൻ ഡോക്ടറെ വിളിച്ചു. ദാ എത്തിക്കഴിഞ്ഞു, രവിപുരത്ത് ട്രാഫിക് ബ്ലോക്കിൽ കിടക്കുകയാണ് എന്നു മറുപടി. അഞ്ചുമിനിറ്റികനം ദർബാർ ഹാൾ കോംപ്ളക്സിനകത്തേക്ക് ഒരു സാൻട്രോ കാർ പാഞ്ഞുവന്നു. ഡ്രൈവിങ് സീറ്റിൽ ഡോ. കെ.എസ്.ഡേവിഡ്. വലതുവശത്തു സീറ്റിൽ ഒരു നഴ്സ്. അവരുടെ കൈയിൽ അത്യാവശ്യം മരുന്നുകൾ. നേരേ ആശുപത്രിയിൽ നിന്നുള്ള വരവാണ്. പതിവു ജുബ്ബ വേഷത്തിൽ ക്ഷീണമില്ലാത്ത മുഖത്തോടെ.. സുസ്മേരവദനനായി അദ്ദേഹം കാറിൽ നിന്നിറങ്ങി ഞങ്ങൾക്കരികിലെത്തി.അതായിരുന്നു ഡോ. ഡേവിഡ്. സലാം ഡോക്ടർ !
T B Lal മെട്രോ മനോരമയിൽ മൂന്ന് വർഷം മുൻപ് എഴുതിയത്.

Jayachandran Cicc
CICC JAYACHANDRAN
