വൈറ്റില മേല്‍ പാലം തുറന്നപ്പോള്‍ കീഴ് റോഡുകൾ കൂടുതല്‍ കുരുങ്ങി.
വൈറ്റില മേല്‍ പാലം തുറന്നപ്പോള്‍ കീഴ് റോഡുകൾ കൂടുതല്‍ കുരുങ്ങി. ഇന്നലെ തൃപ്പൂണിത്തറയില്‍ നിന്ന് വന്നപ്പോൾ ഈ കുരുക്കില്‍ പെട്ടു. വൈറ്റില കീഴ് റോഡ് കുരുക്ക് അഴിക്കാന്‍ ബുദ്ധി വേണം. അതത് റോഡുകളുടെ ഗതാഗത പ്രകൃതം അറിയുന്ന വക തിരിവും വേണം.
സാങ്കേതിക വിദ്യ മാത്രം പോര. ട്രാഫിക് തടസ്സം ഉണ്ടാക്കുന്ന ഒരു വലിയ പോലീസ് ഔട്ട് പോസ്റ്റ് ഒത്ത നടുവില്‍ ഉണ്ട്. പുതിയ സാഹചര്യത്തില്‍ അത് മാറ്റി സ്ഥാപിക്കാവുന്നതാണ്. കീഴ് റോഡ് കുരുക്ക് കൈകാര്യം ചെയ്തില്ലെങ്കില്‍ ജനം കഷ്ടപ്പെടുo. പുത്തൻ സമരങ്ങള്‍ ഉണ്ടാകും. എത്രയും വേഗം ശരി ആകട്ടെ. വൈറ്റിലമേല്‍ പാലം മറ്റൊരു രീതിയില്‍ നോക്ക് കുത്തി ആകരുത് എന്ന് പ്രാര്‍ത്ഥിക്കാം.
ഇത് അനുബന്ധ റോഡ് വികസനം നടത്തിയും മെച്ചപ്പെട്ട ട്രാഫിക് വിവേകം കാട്ടിയും പരിഹരിക്കണം.നഗര സഭാ മേയര്‍ പ്ലീസ്
Dr.cj.john Chennakkattu