മനസ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.
🎾മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല…
🎾മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല…
🎾കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്…
🎾കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്…
🎾ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും…
🎾മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്…
🎾തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്…
🎾കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക്
കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല…
🎾അസുഖം വരുമ്പോൾ നാം സുഖത്തെ കുറിച്ച് ഓർത്തു വേവലാതി പ്പെടും, സുഖം വരുമ്പോൾ അസുഖത്തെ കുറിച്ച് ഓർക്കുക പോലും ഇല്ല…
🎾മറ്റുള്ളവരുടെ കുറ്റം പറയാൻ കിട്ടുന്ന ചെറിയ ഒരവസരം പോലും നാം നഷ്ടപ്പെടുത്തില്ല. എന്നാല്‍ ഗുണം പറയാൻ കിട്ടുന്ന പല നല്ല അവസരവും ഉപയോഗിക്കുകയും ഇല്ല!!…
🌀 ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കാതിരിക്കുക.
🌀സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത് ഫലങ്ങള്‍ കൊഴിച്ചുതരും.
🌀 പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..
🌀സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
🌀നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക.
🌀 ചതി, വിദ്വേഷം, അസൂയ എന്നിവയിൽ നിന്നും പൂർണ്ണമായും മോചിതരാവുക.
🌀ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുക.
🌀കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
🌀ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കാതെ, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് സമയം ക ണ്ടെത്തുക.
🌀എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട് എന്ന് ഉള്‍ക്കൊള്ളുക. മനസ്സ് ശാന്തമാക്കുക.
🌀കഴിഞ്ഞ കാലത്തെ തെറ്റുകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളുക, അവയെ വിട്ടുകളയാൻ പഠിക്കുക.
🌀ഏറ്റവും വലിയ ശത്രുവാണ് നിരാശ, അതിന് മന:സ്സമാധാനം നശിപ്പിക്കാൻ കഴിയും.
🌀പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്.
🌀ഭക്ഷണം കുറക്കുക, ശരീരത്തിന് ആരോഗ്യമുണ്ടാകും.
🌀പാപങ്ങള്‍ കുറക്കുക, മനസ്സിന് ആരോഗ്യമുണ്ടാകും.
🌀ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന് ആരോഗ്യമുണ്ടാകും.
🌀സംസാരം കുറക്കുക, ജീവിതത്തിന് ആരോഗ്യമുണ്ടാകും.
🌀ജീവിതം തന്നെ നൈമിഷികം ! വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയാതിരിക്കുക…
🌀ക്ഷമയും, ആത്മാര്‍ത്ഥതയും സ്വായത്തമാക്കുക.
🌀മോശമായ നാവ് അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ് കൂടുതല്‍ പ്രയാസമുണ്ടാക്കുക.
🌀ഒരു ദിവസം ഒരു ആശയം,
ഒരു സല്‍കര്‍മ്മം – ഇവ പതിവാക്കുക.
🌀മനസ് സുന്ദരമായാല്‍ കാണുന്നതെല്ലാം
സുന്ദരമാകും.