സന്തോഷം വന്നാലും സന്താപം വന്നാലും പ്രണയം വന്നാലും വിരഹം വന്നാലും ഉള്ളിൽ ഇരമ്പിയെത്തുന്ന വരികളുടെ ഉടയോനാകുന്നു തമ്പി സാർ.

Share News

ഇന്നോളമുള്ള കേരളീയ സാംസ്കാരിക ചരിത്രത്തില്‍ ഏറ്റവും താളുകളുള്ള ഒരേ ഒരു പേരുകാരൻ – അതാണ്‌ പുലിത്തിട്ട കോയിക്കൽ തമ്പി രാജേന്ദ്രൻ എന്നു സ്‌ഥാനപ്പേരുള്ള പുന്നൂർ പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി!! കവിതയും തിരക്കഥയും സംവിധാനവും പാട്ടെഴുത്തുമെല്ലാമായി പരന്നൊഴുകുന്ന അദ്ദേഹത്തിലെ പ്രതിഭയെ എന്ത്‌ വിശേഷണം കൊണ്ടാണ് അടയാളപ്പെടുത്തുവാൻ കഴിയുക??

താമരത്തോണിയിൽ താലോലമാടി എന്ന ഗാനത്തിലൂടെ തുടങ്ങി

മലയാള സാംസ്കാരിക ഭൂമികയിലെ ശ്രീയായി മാറിയ കേരളത്തിന്റെ ആസ്ഥാന കവി എന്നതിനപ്പുറം മറ്റൊന്ന് കൊണ്ടും അടയാളപ്പെടുത്തുവാൻ കഴിയില്ല അദ്ദേഹത്തെ. താമരത്തോണിയിൽ കയറി, ഓരോ മലയാളിയുടെയും ഹൃദയസരസ്സിലൂടെ ശ്രീകുമാരൻതമ്പി എന്ന പാട്ടുനൗക തുഴയാൻ തുടങ്ങിയിട്ട് അറുപതോളം വർഷമാകുന്നു. യേശുദാസ് എന്ന സ്വരശീലം പോലെ മലയാളിയുടെ പാട്ട് ശീലമാണ് തമ്പി സാർ.

സന്തോഷം വന്നാലും സന്താപം വന്നാലും പ്രണയം വന്നാലും വിരഹം വന്നാലും ഉള്ളിൽ ഇരമ്പിയെത്തുന്ന വരികളുടെ ഉടയോനാകുന്നു തമ്പി സാർ. മലയാളി മനസ്സുകളുടെ പാട്ട് ശീലമാകുന്ന ആരാമത്തിൽ ആസ്വാദനത്തിന്റെ തേൻ നിറയ്‌ക്കുന്നൊരു തുമ്പിയായി ഈ മനുഷ്യൻ മാറിയിട്ട് ആറു പതിറ്റാണ്ട് ആവുന്നു. ഈ തേൻതുമ്പി ഈണമിട്ട് പാറിപറക്കുമ്പോൾ കസ്തൂരി മണക്കുന്നുണ്ട് എങ്ങും. ആ കസ്തൂരി മണമാണത്രേ ചില എച്ചിൽതീനി അടിമകൾക്ക് ക്ളീഷേ ആയി തോന്നുന്നത്!!

കഴിഞ്ഞ അറുപത് വര്‍ഷമായി മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും ഗ്രാമീണചന്തകളിലും പ്രണയത്തിലും വിരഹത്തിലും തത്ത്വചിന്തയിലും ഭക്തിയിലും ഉത്സവവേളകളിലും ഒക്കെ കൂടെ നടക്കാൻ ഒരേ ഒരു തമ്പി സാർ മാത്രം.ഇനി ആരൊക്കെ കേരളഗാനം ഇറക്കിയാലും മലയാളത്തിന് ഒരേ ഒരു കേരളഗാനം മാത്രമേ ഉള്ളൂ. അത് ഇന്നും ഇന്നലെയും എഴുതിയത് അല്ല, മറിച്ച് നാല്പ്പത്തി ഏഴ് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിന്റെ ശ്രീത്വം അപ്പാടെ ഒപ്പിയെടുത്തു എഴുതിയ മിനിമോൾ സിനിമയിലെ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന നിത്യഹരിത ഗാനം.!!

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം

കേളീ കദംബം പൂക്കും കേരളം

കേര കേളീ സദനമാമെന്‍ കേരളം

പൂവണി പൊന്നും ചിങ്ങ പൂവിളി കേട്ടുണരും

പുന്നെല്ലിന്‍ പാടത്തിലൂടെ

മാവേലി മന്നന്റെ മാണിക്യ തേര് വരും

മാനസ പൂക്കളങ്ങലാടും ആടും!!

മലയാളനാടിന്റെ മാദകഭംഗി അപ്പാടെ വരികളിൽ ആവാഹിച്ച, ആ ഭാഷയ്ക്ക് ഇത്രമേൽ മാദകത്വം ഉണ്ടെന്ന് തെളിയിച്ച ഈ കേരളീയ ഗാനത്തെ വെല്ലാൻ ഏത് പുതുഗാനത്തിനാണ് കഴിയുക???

നീരദ മാലകളാല്‍ പൂവിടും മാനം കണ്ടു

നിളാ നദീ ഹൃദയം പാടും

തോണി പാട്ടലിയുന്ന കാറ്റത്ത്‌ തുള്ളുമോളം

കൈകൊട്ടി പാട്ടുകള്‍ തന്‍ മേളം മേളം!!!

Anju Parvathy Prabheesh 

Share News