
കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ?
കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ?
എല്ലാ കൊല്ലവും ഇതൊക്കെ ഇടിഞ്ഞു കടൽ കയറും. കേരളത്തിൽ എല്ലാ തീരപ്രദേശങ്ങളിലും ഇതാണ് അവസ്ഥ. മിക്ക സ്ഥലത്തും ആളുകളെ പറ്റിക്കാൻ പൂഴി ചാക്ക് കൊണ്ടുപോയി ഇട്ട്കൊടുക്കും. ഇപ്പോൾ വാർത്തയിൽ ചെല്ലാനം എന്ന പ്രദേശം കടൽ ഭിത്തിയൊക്കെ പൊട്ടി കടൽ വെള്ളം ഇരച്ചു കയറി വീടുകൾ വെള്ളത്തിൽ മുങ്ങി കിടക്കുന്ന കണ്ടു


“Action is required, Not more studies on how to save coastal areas”
പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന കടലോര പ്രദേശത്ത് ടെട്രാപൊടുകൾ ഇട്ടു കടൽ കയറുന്നത് നിയന്ത്രിക്കാൻ ഇനി എങ്കിലും സർക്കാർ തയ്യാറാകണം. നൂറ്റാണ്ട് മുൻപുള്ള കരിങ്കല്ലും, പൂഴിചാക്ക് ടെക്നോളജിയും ഉപയോഗിച്ചു കടൽ ഭിത്തി ഉണ്ടാക്കി ജനങ്ങളെ കഷ്ടപ്പെടുത്തുന്നത് അവസാനിപ്പിക്കണം.