എൻ്റെ റൂട്ട്മാപ്പ് എൻ്റെ ഉത്തരവാദിത്വം – Yeldo Mar Baselios College

Share News

എൻ്റെ റൂട്ട്മാപ്പ് എൻ്റെ ഉത്തരവാദിത്വം

കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതിനോടൊപ്പം തന്നെ റൂട്ട്മാപ്പ് കണ്ടെത്താൻ സാധിക്കാത്ത സമ്പർക്കത്തിലൂടെ രോഗം വരുന്ന രോഗികളുടെ എണ്ണവും കൂടി വരികയാണ്.

ഈ സാഹചര്യത്തിൽ Yeldo Mar Baselios കോളജ് ലെ National Service scheme ന്റെ നേതൃത്വത്തിൽ NSS volunters, മറ്റ് വിദ്യാർത്ഥികൾ, കോളേജിലെ വിവിധ department കളുടെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നത് എളുപ്പമാക്കുവാൻ ജനങ്ങൾ ദിവസവും പോകുന്ന സ്ഥലം, തീയതി, സമയം കണ്ടുമുട്ടിയ വ്യക്തികളുടെ നമ്പർ എന്നിവ രേഖപ്പെടുത്തുന്നതിനാവശ്യമായ Pocket Diary നിർമിച്ചു ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉദ്യമം ഏറ്റെടുക്കുകയാണ് .

എൻ്റെ റൂട്ട്മാപ്പ് എൻ്റെ ഉത്തരവാദിത്വം

എന്ന ഈ ഉദ്യമത്തിലേക്കു നല്ലവരായ എല്ലാ ജനങ്ങളും പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
നമുക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് മാത്രമേ കോവിഡിനെ അതിജീവിക്കുവാൻ കഴിയുകയുള്ളൂ ആയതിനാൽ നിങ്ങൾ ഓരോരുത്തരും ഒരു പോക്കറ്റ് ഡയറി കൈയിൽ കരുതുകയും നിങ്ങൾ എവിടെയെല്ലാം പോകുന്നു എന്നുള്ളത് ഇതിൽ കുറിച്ചു വെക്കുകയും ചെയ്യുക..

അങ്ങനെ ഈ കൊവിഡിനെതിരായുള്ള പോരാട്ടത്തിൽ നമുക്കും നാടിനൊപ്പം പങ്കാളികളാവാം

നാളെയുടെ നന്മക്കായി നമുക്ക് എല്ലാവർക്കും ഒന്നിച്ച് നിൽക്കാം സാമൂഹ്യ അകലം പാലിച്ചു കൊണ്ട് 💪💪💪

Let’s Break the Chain 😷

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു