
നിങ്ങളുടെ മനസ്സ് അനുഗ്രഹമായി എപ്പോഴും കൂടെയുണ്ടാവണം.
പ്രിയരേ..
.ഞാൻ നിങ്ങളുടെ ഷാജി ജോർജ്…ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ എറണാകുളത്തിന്റെ സ്ഥാനാർഥിയായി ഞാൻ നിങ്ങൾക്കു മുന്നിലെത്തുകയാണ്. എനിക്കുമുമ്പേ ഒരുപാട് മഹാരഥന്മാർ നടന്ന വഴിയും പൊരുതി മുന്നേറിയ സ്ഥാനവുമാണത്.അലക്സാണ്ടർ പറമ്പിത്തറ മാഷ്, എം എം ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, എം.കെ.സാനുമാഷ്, ഡോ. സെബാസ്റ്റ്യൻ പോൾ, സീനുലാൽ തുടങ്ങിയ കരുത്തർ…അവരെ തുടർന്ന് എം. അനിൽകുമാറും മനു റോയിയും.അവകാശവാദങ്ങളില്ലാത്ത, നിങ്ങളിലൊരാളായ സാധാരണക്കാരനാണ് ഞാൻ. നിങ്ങളെ അറിയുന്ന എനിക്ക് ഒന്നുമാത്രം ഉറപ്പുതരാനാകും. ഞാനുണ്ടാവും എന്നും എപ്പോഴും നിങ്ങളോടൊപ്പം. നിങ്ങളുടെ മനസ്സ് അനുഗ്രഹമായി എപ്പോഴും കൂടെയുണ്ടാവണം.എന്നെ പിന്തുണയ്ക്കണം; സഹായിക്കണം.
ഹൃദയപൂർവ്വം
ഷാജി ജോർജ്
