കൊമേർഷ്യൽ ഉത്പന്നമോ, സേവനമോ അല്ല ജനകീയ ഭരണം. അങ്ങനെയാണെന്ന ഉപദേശം നൽകുന്നവരെ സൂക്ഷിക്കണം.

Share News

നവ കേരള സദസ്സുകൾക്കായുള്ള ബസ്സ് യാത്ര തുടങ്ങുകയാണ്. ഉൽപ്പന്നങ്ങൾ വിൽക്കുന്ന ശൈലിയിൽ ഒരു സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ മാർക്കറ്റ് ചെയ്യാൻ കഴിയുമോ? അതും കേരളത്തിൽ? ഇല്ലെന്നാണ് തോന്നുന്നത്.

നല്ലൊരു പങ്ക്‌ ജനങ്ങൾക്കും

ഇത് തമാശയായി തോന്നാം.

അത്തരമൊരു ചിന്ത വരാതിരിക്കണമെങ്കിൽ

ഈ യാത്ര കൊണ്ട് ശരിക്കും

ഇമ്പാക്ട് ഉണ്ടെന്ന് സ്ഥാപിക്കണം. ധന പരമായ ബാധ്യതകൾ വേണ്ടി വരുന്ന തീരുമാനങ്ങൾ എടുക്കാൻ പരിമിതിയുള്ള കാലത്താണ് ഈ യാത്രയെന്നത് ഒരു പരാധീനതയാണ്.

ഇത്തരമൊരു യാത്ര ഇല്ലാതെയും ഇതേ പ്രവർത്തനം ചെയ്യാമെന്നതാണ് വാസ്തവം. താഴെ ഉദ്യോഗസ്ഥർ

അവരുടെ പണി ചെയ്യുന്നില്ലെന്നതിന്റെ സാക്ഷ്യമല്ലേ ഉമ്മൻ ചാണ്ടിയുടെ ജന സമ്പര്‍ക്ക സദസ്സെന്ന വിമര്‍ശനം അക്കാലത്ത്

ഉണ്ടായിരുന്നു.ആ പരിപാടി കൊണ്ട്‌ അദ്ദേഹത്തിന് തെരെഞ്ഞെടുപ്പിൽ

നേട്ടവും ഉണ്ടായില്ല. മന്ത്രിമാരെല്ലാം ഒറ്റ ബസ്സിൽ ഇത്രയും നാളെന്നതിൽ ഒരു ലോജിസ്റ്റിക്സ് പ്രശ്നമുണ്ട്. വികേന്ദ്രികരണത്തിനായുള്ള ഈ കേന്ദ്രികരണത്തിൽ ഭരണപരമായ പ്രായോഗിക ബുദ്ധിമുട്ടുകൾ വന്ന് ചേരാം. നവ കേരള യാത്ര ഒരു ക്യാമ്പയിൻ മാത്രമെന്ന പ്രതീതി ജനിക്കാതിരിക്കാൻ മികച്ച ആസൂത്രണം വേണ്ടി വരും.

കൊമേർഷ്യൽ ഉത്പന്നമോ, സേവനമോ അല്ല ജനകീയ ഭരണം. അങ്ങനെയാണെന്ന ഉപദേശം നൽകുന്നവരെ സൂക്ഷിക്കണം.ഇതൊക്കെയാണെങ്കിലും ഈ യാത്ര ഒരു പുതിയ മാനം കൈവരിക്കട്ടെയെന്ന് ആശംസിക്കാം.

ജനങ്ങളുടെ പണം ജനങ്ങൾക്കായി നന്നായി വിനിയോഗിച്ചുവെന്ന റിസൾട്ട് വന്നാൽ ഇതൊരു വിജയമാകും. ഐതിഹാസിമാകും.

(സി ജെ ജോൺ)

Drcjjohn Chennakkattu 

ചിത്രം.. മാധ്യമം

Share News