
ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യകാരുണ്യ ആശിർവാദത്തിനുശേഷം ഇറ്റലിയിലെ കൊറോണ മരണസംഖ്യ താഴേക്ക്

ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യകാരുണ്യ ആശിർവാദത്തിനുശേഷം ഇറ്റലിയിലെ കൊറോണ മരണസംഖ്യ താഴേക്ക് –
സച്ചിൻ ജോസ്
പതിനാറാം നൂറ്റാണ്ടിൽ റോമിൽ വലിയൊരു പകർച്ചവ്യാധി ഉണ്ടായപ്പോൾ മിലാൻ മെത്രാനായിരുന്ന വിശുദ്ധ ചാൾസ് ബൊറോമിയോ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്തിയാണ് പകർച്ചവ്യാധിയെ തുരത്തിയതെന്ന് ചരിത്ര പുസ്തകങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. മൂന്ന് ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾക്കാണ് വിശുദ്ധ ചാൾസ് ബറോമിയോ മിലാൻ നഗരത്തിൽ നേതൃത്വം നൽകിയത്. അദ്ദേഹത്തെപ്പോലെ പ്രാർത്ഥനയുടെ ശക്തിയാൽ രോഗങ്ങൾക്കെതിരെ പോരാട്ടം നടത്തിയ അനേകം വിശുദ്ധർ കത്തോലിക്കാ സഭയിലുണ്ട്. വിശ്വാസികളും, സഭാനേതൃത്വവും ദൈവ സന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തിയാൽ ഏത് പ്രതിസന്ധിഘട്ടത്തിലും സ്വർഗ്ഗീയ ഇടപെടൽ ഉണ്ടാകുമെന്നതിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നേർസാക്ഷ്യമാണ് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ മാർച്ച് മാസം 27 ആം തീയതി നടത്തിയ ദിവ്യകാരുണ്യ ആരാധനയും, അതിനുശേഷം ഇറ്റലിയിലെ കൊറോണ മരണങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും. മാർച്ച് മാസം ഇരുപത്തിയേഴാം തീയതിയാണ് ഇറ്റലിയിലെ കൊറോണ മരണങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയത്. 919 പേരാണ് അന്ന് മരണമടഞ്ഞത്. വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഏകാന്തതയിൽ മാർപാപ്പ നടത്തിയ ദിവ്യകാരുണ്യ ആരാധന ലോകത്തെ മുഴുവൻ സ്പർശിച്ചിരുന്നു. അന്നേ ദിവസം മുതൽ രാജ്യത്തെ കോവിഡ്-19 മരണ നിരക്കിൽ കുറവുണ്ടാകാൻ തുടങ്ങിയതായി ഗൂഗിളിൽ ലഭ്യമായിരിക്കുന്ന കണക്കുകളിൽ നിന്നും വളരെ വ്യക്തമാണ്.

ശ്രീ സച്ചിൻ ജോസ് ഫേസ് ബുക്കിൽ എഴുതിയത്
