ഇന്ന് 159 മത് ടാഗോർ ജന്മദിനം
വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്ക് പിടിച്ചു നിൽക്കുന്ന ആളെ മറക്കാതെ ഇരിക്കുകയും ചെയുക”
ഇന്ന് ടാഗോർ ജയന്തി.
നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ, സാഹിത്യത്തിൽ നോബൽ പുരസ്‌കാരം നേടുന്ന യൂറോപ്പ്യൻ അല്ലാത്ത ആദ്യ വ്യക്തിയും അദ്ദേഹം തന്നെ ആണ്. ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ദേശിയഗാന രചയിതാവ്. 1861 മെയ് 7 നു ബംഗാളിലെ ചിത്പൂരിൽ ജനിച്ച രബീന്ദ്രനാഥ ടാഗോർ 1911 ലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആലപിക്കാൻ തയ്യാറാക്കിയതാണു പിന്നീട് നമ്മുടെ ദേശിയ ഗാനമായി മാറിയ ജനഗണമന. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ ഗാന്ധിജിയെ ആദ്യമായ് മഹാത്മാ എന്ന് അഭിസംബോധന ചെയ്തതും ടാഗോർ തന്നെ. ജാലിയൻവാല ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർവകലാശാല നൽകിയ സർ പദവി (നൈറ്റ്ഹുഡ്) അദ്ദേഹം ഉപേക്ഷിച്ചു.