ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ:രണ്ട് ഭീകരരെ വകവരുത്തി

Share News

കാ​ഷ്മീ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. അ​ന​ന്ത്നാ​ഗി​ലെ ല​ല്ല​നി​ൽ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​തെ​ന്നു സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ ഇ​തു​വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. ആ​റ് ദി​വ​സ​ത്തി​നി​ടെ തെ​ക്ക​ൻ കാ​ഷ്മീ​രി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ ഏ​റ്റു​മു​ട്ട​ലാ​ണി​ത്. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​യു​ക്ത സേ​ന ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​ന്യ​ത്തി​ന് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ലെ​ന്നും ഏ​റ്റു​മു​ട്ട​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

Share News
Read More

ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്: 24 മണിക്കൂറില്‍ ഒന്നരലക്ഷം രോഗികള്‍; യുകെയെ മറികടന്ന് ബ്രസീല്‍

Share News

ബ്രസീലിയ: ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്-19 മഹാമാരി. ഓരോ ദിവസവും രോഗബാധിതരാകുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ലാറ്റിന്‍ അമേരിക്കയിലാണ് കൊവിഡിന്‍റെ ഭീകരത ഏറ്റവും രൂക്ഷമായി തുടരുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്ക പ്രക്ഷോഭത്തിന്‍റെ സാഹചര്യത്തില്‍ വീണ്ടും രോഗവ്യാപനം ശക്തമാകുമെന്ന ഭീതിയിലാണ്. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലിലും മെക്സിക്കോയിലും ചെലിയിലും പെറുവിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. ഏഷ്യയില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ് .24 മണിക്കൂറില്‍ ഒന്നരലക്ഷത്തോളം രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Share News
Read More

നമ്മളുടെ വില അറിയുന്നവർ നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞു നമ്മൾക്ക് വില നൽകും.

Share News

മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു . തന്റെ പഴയ കാർ ആയിരുന്നു സമ്മാനം. മകന് പൊടി പിടിച്ചു കിടക്കുന്ന കാർ കണ്ടപ്പോൾ ഒരു അസന്തുഷ്ടി തോന്നി. പിതാവ് മകനോട് പറഞ്ഞു… നീ ഈ കാർ ആദ്യം ഒരു ഉപയോഗിച്ച കാർ വിൽക്കുന്ന കടയിൽ പോയി വില ചോദിക്കണം. അടുത്തത് ഇരുമ്പ് വിലയ്ക്കെടുക്കുന്ന ആളിന്റെ കടയിൽ പോയി വില ചോദിക്കണം. മൂന്നാമതായി കാറുകൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തു […]

Share News
Read More

പുര കത്തുമ്പോൾ വാഴ വെട്ടാൻ കാത്തു നിൽക്കുന്നവരോട്….

Share News

തച്ചുടപറമ്പ് പള്ളിയിലെ കോവിഡ് ബാധിച്ചു മരിച്ച ഒരു വ്യക്തിയുടെ മൃതസംസ്‍കാരം സംബന്ധിച്ച് ഉണ്ടായ ചെറിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽവലിയ ചർച്ച ആയിരുന്നുവല്ലോ. പതിവുപോലെ കാര്യമറിഞ്ഞവരും അറിയാത്തവരും അതിൽ കയറി അഭിപ്രായം പറയാനും പിന്നെ എന്നത്തെയും പോലെ കത്തോലിക്കാ സഭയെയും അധികാരികളെയും കുറ്റംപറയാനും തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. നിജസ്ഥിതിയുടെ ഒരംശം പോലും അറിയാതെ വലിയ വായിൽ സംസാരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മിനിമം കുറച്ചു കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു. 1.കോവിഡ് ബാധിച്ചു കേരളത്തിൽ മരിച്ചവരിൽ ഒരു പക്ഷെ കത്തോലിക്കാ സഭയിലെ ആദ്യത്തെ സംഭവം […]

Share News
Read More

വർധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂൺ 17ന് (ബുധനാഴ്ച) രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി ഓഫ് ചെയ്തു പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു-രമേശ് ചെന്നിത്തല

Share News

ക്ഷമിക്കാനാകാത്ത തെറ്റാണു സർക്കാരും KSEB യും ജനങ്ങളോട് ചെയ്യുന്നത്. കോവിഡ് കാലത്ത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വൈദ്യുതി ബില്ലിന്റെ അമിതഭാരം പിൻവലിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. കഷ്ടതകൾ നിറഞ്ഞ കാലത്തിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. എല്ലാ പിന്തുണയും കൊടുത്തു കൂടെ നിർത്താനാണു സർക്കാർ ശ്രമിക്കേണ്ടത്. ജനങ്ങളുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ കാണാത്തതിനാൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ്‌ മുന്നോട്ട് പോവുകയാണ്. വർധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂൺ 17ന് (ബുധനാഴ്ച) രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം […]

Share News
Read More

രാധമ്മയെ ചേർത്ത് പിടിച്ചപ്പോൾ മഹത്തായ അവരുടെ മാതൃത്തത്തിന് നൽകിയ വലിയ ഒരു ബഹുമതിയായി തോന്നി. ഹൃദയത്തിൽ ഒത്തിരി സംതൃപ്തിയും അനുഭവപെട്ടു .

Share News

ഇന്ന് ഈ രാധമ്മയെ ചേർത്ത് പിടിച്ചപ്പോൾ മഹത്തായ അവരുടെ മാതൃത്തത്തിന് നൽകിയ വലിയ ഒരു ബഹുമതിയായി തോന്നി. ഹൃദയത്തിൽ ഒത്തിരി സംതൃപ്തിയും അനുഭവപെട്ടു . കാരണം ആറുവർഷങ്ങൾക്ക് മുൻപ് 6 & 3 വയസ്സുള്ള രണ്ടു പെണ്മക്കളെ തികച്ചും മ ദ്യപാനിയായ ഒരു പിതാവിനെയും മുത്തശ്ശിയായ ഈ രാധമ്മയെയും ഏൽപിച്ചിട്ട് പെട്ടന്നുള്ള മരണത്തിലൂടെ കടന്ന് പോയ ഇവരുടെ പ്രിയങ്കരിയായ മരുമകൾ. അന്നുമുതൽ രാധമ്മയുടെ ജീവിതം പൂർണമായി ഈ കൊച്ചു പേരക്കുട്ടികൾക്കു വേണ്ടിയായി. പരാതികൾ ഇല്ലാതെ വീട്ട് ജോലിക്ക് […]

Share News
Read More

കാലവും പ്രകൃതിയും നാം ചിന്തിക്കുന്നതിനപ്പുറത്തേയ്ക്കു മാറുകയാണ് എന്ന തിരിച്ചറിവാണ് കോവിഡു പരക്കുന്ന ഇക്കാലത്ത് നമുക്കുണ്ടാവേണ്ടത്.

Share News

കുറച്ചു വർഷങ്ങൾക്കു മുമ്പ് 1200 ഓളം വിദ്യാർത്ഥികൾക്ക് ‘ഇലക്ട്രോണിക് ടാബും’ 2018ൽ 100 വിദ്യാലയങ്ങൾക്ക് 500 “ഈ-റീഡറും” നല്കുമ്പോൾ ഞാൻ കരുതിയിരുന്നില്ല വളരെ പെട്ടെന്ന് വിദ്യാഭ്യാസ മേഖല ഒന്നാകെ ഓൺ ലൈൻ പഠന സംവിധാനത്തിലേക്കു ചുവടുമാറ്റേണ്ടി വരും എന്ന് പുതിയ വിദ്യാഭ്യാസ സംവിധാനങ്ങളെ സാധാരണക്കാരായ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തുക എന്നതു മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നുള്ളു. എന്നാൽ കാലവും പ്രകൃതിയും നാം ചിന്തിക്കുന്നതിനപ്പുറത്തേയ്ക്കു മാറുകയാണ് എന്ന തിരിച്ചറിവാണ് കോവിഡു പരക്കുന്ന ഇക്കാലത്ത് നമുക്കുണ്ടാവേണ്ടത്.താത്കാലികമായിട്ടാണെങ്കിൽ പോലും ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായപ്പോൾ നമ്മുടെ ചുറ്റുപാടുകൾ […]

Share News
Read More

അറ്റോര്‍ണി ജനറലായി കെ.കെ വേണുഗോപാല്‍ തുടരും

Share News

ന്യൂഡല്‍ഹി:അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് കെകെ വേണുഗോപാല്‍ തുടരും. ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയതിനെ തുടർന്നാണിത്. 89 കാരനായ അദ്ദേഹം അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് തീരുമാനം. 2017 ല്‍ ആണ് ഭരണഘടന വിദഗ്ദ്ധനായ കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ തീരുനമാനം വേണുഗോപാല്‍ അംഗീകരിച്ചു. ജൂണ്‍ 30 നാണ് അദ്ദേഹം മൂന്ന് വര്‍ഷം കാലാവധി പൂർത്തിയാക്കുക.

Share News
Read More

25000 പച്ചക്കറി വിത്ത് പാക്കറ്റുകൾ കത്തോലിക്ക കോൺഗ്രസിന് മന്ത്രി കൈമാറി. .

Share News

കൊച്ചി – ഭക്ഷ്യോൽപാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യം വച്ച് കത്തോലിക്ക കോൺഗ്രസ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ 25000 പാക്കറ്റ് പച്ചക്കറി വിത്തുകൾ കൃഷി മന്ത്രി ശ്രീ . വി. എസ് . സുനിൽ കുമാർ ഇന്ന് കൈമാറിയത് . ലോക്ക് ഡൗൻ വിജയിപ്പിക്കുവാനും കുടുംബങ്ങളെ വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തമാക്കുവാനും കത്തോലിക്ക കോൺഗ്രസ് ഏറ്റെടുത്ത” വീട്ടിലിരിക്കാം പച്ചക്കറി നടാം ” എന്ന ക്യാംപയിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു […]

Share News
Read More