എന്നും രണ്ടാമനായി ആയിരുന്നു നിയോഗം. എകെ. ആന്റണിയുടെ പിറകില്‍ നിഴല്‍ പോലെ.
എന്നും രണ്ടാമനായി ആയിരുന്നു നിയോഗം. എകെ. ആന്റണിയുടെ പിറകില്‍ നിഴല്‍ പോലെ. ആന്റണിയെ പിന്തുടര്‍ന്നാണ് കെഎസ്‌യു പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായത്. 2004ല്‍ മുഖ്യമന്ത്രിയായതും ആന്റണിക്കു പിന്നാലെ. കെഎസ്‌യുക്കാലം മുതല്‍ തുടങ്ങിയ കൂട്ടാണ്. ഇപ്പോഴും മാതൃക ആന്റണിയാണ്. പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള എഐസിസി ടീമാണ് ഡല്‍ഹിയില്‍ നിന്നു വന്ന്, എല്ലാ ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. കേരളം പുതിയൊരു നേതൃത്വത്തിനും പുതിയൊരു ശൈലിക്കും സാക്ഷ്യം വഹിച്ചു. അതിവേഗം ബഹുദൂരം! Pt […]
Read Moreസ്നേഹിക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും ഇവിടെ ഞങ്ങളൊക്കെയുണ്ട്.. ചാരിതാർഥ്യത്തോടെ മടങ്ങുക
വിശ്വസിക്കാനാവുന്നില്ല, ഇന്നു രാവിലെ യുപിയിലെ ബിജിനോറിൽ നിന്നും തേടി വന്ന ഈ വിയോഗ വാർത്ത. സ്വന്തം ജ്യേഷ്ഠനാടെന്ന പോലെ എന്നെ സ്നേഹിച്ചിരുന്ന സ്വന്തം അനുജനാണ്, നാലു വർഷം മുമ്പാണ് നീലീശ്വരത്തു വച്ചു വൈദിക ശുശ്രൂഷ നടന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും നേപ്പാളിലും’ മലയോര മേഖലകളിൽ പ്രവർത്തിക്കുന്നതിൻ്റെ ദുരിത കഥകളും വൈഷമ്യങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് അവിടെ പ്രവർത്തിക്കുന്നതിൻ്റെ സംതൃപ്തിയുമൊക്കെ ഇടയ്ക്കു വിളിച്ചു പറയുമായിരുന്നു. ദൂരദിക്കിൽ നിന്നും ഒരു വിളി നമ്മളെ തേടി വരുമ്പോൾ അയാളുടെ ഉള്ളിൽ സ്നഹത്തോടെ എത്ര നമ്മളുണ്ടാകും! […]
Read Moreഅഭിനന്ദനങ്ങൾ! ഭൗതീക ശാസ്ത്രത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി ജോയ്സി.
മെറ്റീരിയൽ സയൻസിൽ ആലുവ യു സി കോളെജിൽ ഡോ ഇ ഐ അനിലയുടെ നേതൃത്വത്തിലാണ് ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. ആലുവ സെൻ്റ് സേവ്യേഴ്സ് കോളെജിൽ അദ്ധ്യാപികയാണ്. തിരക്കേറിയ അദ്ധ്യാപന ജീവിതത്തിനിടയിലും കുടുംബ ജീവിതത്തിൻ്റെ ഉത്തരവാദിത്വത്തിനിടയിലും കഠിന പരിശ്രമങ്ങളിലൂടെയാണ് ഈ നേട്ടം ജോയ്സി കരസ്ഥമാക്കിയത്. ഡോ ഇ ഐ അനിലയുടെ പ്രചോദനവും പിന്തുണയും ഏറെ സഹായകരമായി. അഭിനന്ദനങ്ങൾ! ജോസഫ് ജൂഡ് I തോമസ് ജോയൽ I മാത്യു ജോവിറ്റ് Jude Arackal
Read Moreഫാ.ജെയിൻ കാളാംപറമ്പിൽ സി.എം.ഐ നിര്യാതനായി
നീലീശ്വരം കാളാംപറമ്പിൽ വീട്ടിൽ ഫാ.ജെയിൻ കാളാംപറമ്പിൽ (36) ഉത്തർപ്രദേശിലെ ബിജ് നോർ രൂപതയിലെ നേപ്പാളിൽ ശുശ്രൂഷ ചെയ്ത് വരികയായിരുന്നു’ഹൃദയ സ്തംഭനത്തെത്തുടർന്ന് സെപ്റ്റംബർ 12 ശനി രാത്രി 8.30 നായിരുന്നു മരണം. മൃതസംസ്ക്കാo ഇന്ന് (സെപ്റ്റംബർ 13 ഞായർ ഉച്ചകഴിഞ്ഞ് 3.30ന് ബിജ് നോർ സി.എം.ഐ പ്രൊവിൻഷ്യാൾ ഹൗസിൽ . സെന്റ് ജോൺസ് പ്രൊവിൻഷ്യാൾ ഹൗസ് ബിജ് നോർ’ ‘ബിജ് നോർബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും’ ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ […]
Read Moreനന്മകൾ ആഗ്രഹിക്കുന്ന നല്ല സുഹൃത്തുക്കൾ – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 13 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreനീറ്റായി നീറ്റിനൊരുങ്ങാം ;
നമ്മുടെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള പ്രവേശനപരീക്ഷയായ ‘നീറ്റ് – 2020’ ഇന്ന് (ഞായറാഴ്ച) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. കർശന നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ്, മുൻ വർഷങ്ങളിൽ പ്രവേശന പരീക്ഷ നടന്നിരുന്നതെങ്കിൽ, ഈ വർഷം കർശനമായ കോവിഡ് നിയന്ത്രണങ്ങളും പ്രത്യേക മുൻകരുതലുകളും കൂടിയുണ്ട്. പരീക്ഷയോടനുബന്ധിച്ചും പരീക്ഷാ ദിവസവും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. പരീക്ഷാ ദിവസം: പരീക്ഷയുടെ സമയക്രമം, ഉച്ചയ്ക്ക് 2.00 മണി മുതൽ 5.00 മണി വരെയാണ്. എങ്കിലും വിദ്യാർത്ഥി അവരവർക്ക് പ്രവേശനത്തിനനുവദിച്ച സമയത്ത് പരീക്ഷാ […]
Read Moreകോവിഡ് കാലത്ത് ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറി: ജി.സദാനന്ദൻ..
കോവിഡ് കാലത്തും അതിനുശേഷവും ഗന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തമാനങ്ങൾ ഇന്നും നമുക്ക് മാർഗദർശകമാണെന്നും അതിനായി യുവാക്കളെ പരിശീലിപ്പിച്ച് രംഗത്തിറക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദൻ പറഞ്ഞു. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തെക്കുറിച്ചും വിദ്യാഭ്യാസ, ദരിദ്ര സേവാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജില്ലാ സർവ്വോദയ മണ്ഡലം, കേരള ഗാന്ധി സ്മാരക നിധി, ആചാര്യ കുലം, ജില്ലാ മദ്യനിരോധന സമിതി, പരിസ്ഥിതി സംരക്ഷണ […]
Read Moreഅരുമാനൂർ ജി. ശിവരാജൻ സാറിന് ആദരാഞ്ജലികൾ…!!
അരുമാനൂർ ജി. ശിവരാജൻ സാറിന്റെ വിയോഗം ഗാന്ധി മാർഗ പ്രവർത്തകർക്ക് തീരാത്ത നഷ്ടം…!!! അനുശോചനം രേഖപ്പെടുത്തുന്നു.. എല്ലാറ്റിനും ഉപരി ഒരു നല്ല മനുഷ്യ സ്നേഹി. വശ്യമായി പുഞ്ചിരിക്കുന്ന പ്രകൃതവും സഹപ്രവർത്തകർക്ക് നല്കുന്ന ഉയർന്ന പിന്തുണയും ആശ്വാസ വചനങ്ങളും ഏവർക്കും വലിയ കരുത്തായിരുന്നു.. നമോവാകം…!!! അറിയപ്പെടുന്ന ഗാന്ധിമാർഗ പ്രവർത്തകൻ, റിട്ടയേർഡ് അധ്യാപകർ, കേരള മദ്യനിരോധന സമിതിയുടെ നെയ്യാറ്റിൻകര താലൂക്കിൻ്റെ കരുത്തനായ പ്രസിഡന്റ്, ജില്ലാ എക്സിക്യൂട്ടീവ് സമിതിയംഗം, സർവ്വോദയ പ്രവർത്തകൻ, അരുമാനൂരിൻ്റെ മദ്യവിമോചകൻ….!!! വേദനയോടെ വിടപറയുന്നു സർ; ഒരു വലിയ […]
Read More