ഇന്ന് 7020 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് – 29 10 2020

Share News

കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), […]

Share News
Read More

വര്‍ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്ന് സമൂഹമായി ജീവിക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയതയുടെ കാര്‍ഡ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത് പൊതുസമൂഹം പുച്ഛിച്ച് തള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Share News
Read More

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു: ചെന്നിത്തല

Share News

തി​രു​വ​ന​ന്ത​പു​രം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബി​നീ​ഷ് കോ​ടി​യേ​രി മയക്ക് മരുന്ന് കേസിൽ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നും എ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മുന്‍പ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ അറസ്‌റ്റിലായി. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായി. സംസ്ഥാനത്തില്‍ ഭരണാധികാരം ഉപയോഗിച്ച്‌ തീവെട്ടി കൊള‌ളകളാണ് നടക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മ​ക​ന്‍ അ​റ​സ്റ്റി​ലാ​യ​തി​ന്‍റെ പേ​രി​ല്‍ കോ​ടി​യേ​രി […]

Share News
Read More

ബിനീഷ് കോടിയേരി അറസ്റ്റിൽ

Share News

ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു. അ​റ​സ്റ്റി​നു പി​ന്നാ​ലെ ബി​നീ​ഷി​നെ ബം​ഗ​ളൂ​രു കോ​ട​തി​യി​ലെ​ത്തി​ച്ചു. കോ​ട​തി​ക്ക് പു​റ​ത്ത് ബി​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​നോ​യി കോ​ടി​യേ​രി​യും അ​ഭി​ഭാ​ഷ​ക​നും എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റു സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. കേ​സി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) അ​റ​സ്റ്റ് ചെ​യ്ത കൊ​ച്ചി […]

Share News
Read More

വെബിനാർ : ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം – Fratelli tutti – ഒരു സമകാലിക വായന

Share News

NEWMAN ASSOCIATION MEETINGDate & Time: 29 Thursday at 5.30 pm. Google Link: meet.google.com/frb-saig-zvr Topic: THE ENCYCLICAL OF POPE FRANCIS ‘FRATELLI TUTTI’: AN INDIAN READINGResource Persons:JUSTICE KURIAN JOSEPH (Former Judge, Supreme Court of India)BINOY VISWAM (MP & Secretary of the National Council of the Communist Party of India)All are most welcome. President & Secretary (Newman Association)

Share News
Read More

ഇ​നി അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക്: രൂക്ഷ വിമർശനവുമായി ചെ​ന്നി​ത്ത​ല

Share News

ക​ണ്ണൂ​ര്‍: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അ​ഞ്ചാം​പ്ര​തി​യാ​ക്കി ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ഇ​നി അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് പോ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ആ ​പൂ​തി ന​ട​ക്കാ​ന്‍ പോ​വു​ക​യാണെന്നും അദ്ദേഹം പരിഹസിച്ചു. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കിയതോടുകൂടി അടുത്ത അന്വേഷണം വരാന്‍ പോകുന്നത് പിണറായി വിജയനിലേക്ക് തന്നെയാണ്. ഇതിന്റെ ഒന്നാംപ്രതി പിണറായി വിജയനായി മാറുകയാണ് എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാനാണ് ശിവശങ്കര്‍ ശ്രമിച്ചത് എന്ന് […]

Share News
Read More

മയക്കു മരുന്നു കേസ്‌: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

Share News

ബംഗളുരു : ബംഗളുരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു . ബംഗളുരുവിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിന് 30 ലക്ഷം രൂപ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത് . ഇന്ന് രാവിലെ 10 മണിയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ഒക്ടോബര്‍ ആറിന് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

Share News
Read More

ശി​വ​ശ​ങ്ക​റിന്റെ അ​റ​സ്റ്റ്: സിപിഎമ്മിന് ആശങ്കയില്ല, മു​ഖ്യ​മ​ന്ത്രി രാജിവയ്‌ക്കേണ്ടതി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

Share News

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ശിവശങ്കറിന്റെ അറസ്റ്റില്‍ സര്‍ക്കാരിനും സിപിഎമ്മിനും ആശങ്കയില്ല. ഇതിന്റെ പേരില്‍ പിണറായി വിജയന്‍ രാജിവയ്ക്കുന്ന പ്രശ്‌നമേയില്ല. രാജിവയ്ക്കുക എന്ന അജണ്ടയേയില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നും അദ്ദേഹം പറഞ്ഞു. ലഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു എന്ന ആരോപണം അന്നും ഇന്നും […]

Share News
Read More

ശിവശങ്കർ അഞ്ചാം പ്രതി: ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയില്‍ വിട്ടു

Share News

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറ‌ക്‌ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ശിവശങ്കറിന് ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കര്‍ ജഡ്‌ജിക്ക് അരികിലെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് […]

Share News
Read More