ലളിതാംബിക അന്തർജനം സാഹിതി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.ബി ലാലിന്
നാൽപത്തി നാലായിരത്തി നാൽപത്തി നാലു രൂപ ( 44444 രൂപ )യും സാക്ഷിപത്രവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്. സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജനം സാഹിത്യ പുരസ്ക്കാരത്തിന് കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ടി.ബി ലാൽ അർഹനായി |: ടി.ബി ലാലിന്‍റെ കഥകൾ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. ലളിതാംബിക അന്തർജനത്തിന്‍റെ ശ്രദ്ധേയ കൃതിയായ അഗ്നി സാക്ഷി പുറത്തിറങ്ങിയതിന്‍റെ നാൽപത്തിനാലാമത് വാർഷികവുമായി ബന്ധപെട്ടാണ് സാഹിതി പുരസ്കാരം ഏർപ്പെടുത്തിയതെന്ന് ചെയർമാർ വി.സി. കബീർ മാസ്റ്ററും സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും പറഞ്ഞു. […]
Read Moreകുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഡോക്ടർ നൽകിയ മരുന്ന്
1996-ലായിരുന്നു സോണിയയുടെയും ബാബുവിൻ്റെയും വിവാഹം. രണ്ടു വർഷം കഴിഞ്ഞ് സോണിയ ഗർഭിണിയായെങ്കിലും കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ജീവൻ നഷ്ടമായി.പിന്നീട് ചികിത്സകളോടുകൂടിയ നീണ്ട കാത്തിരിപ്പായിരുന്നു. ഇതിനിടയിൽ സോണിയയുടെ മൂന്ന് അനുജത്തിമാരുടെയും വിവാഹം കഴിഞ്ഞു. അവർക്കെല്ലാവർക്കും കുഞ്ഞുങ്ങളായി. ഭർത്താവിൻ്റെ അനുജൻ്റെ വിവാഹം കഴിഞ്ഞ്, അവർക്കും കുഞ്ഞുങ്ങളുണ്ടായി.ഈ കുഞ്ഞുങ്ങളെയെല്ലാം പരിചരിക്കുമ്പോഴും സോണിയയെ മാത്രം ദൈവം കടാക്ഷിച്ചില്ല. തനിക്ക് മാത്രം ഒരു കുഞ്ഞില്ലല്ലോ എന്ന് കരുതി അവൾ ഏറെ നിരാശപ്പെട്ടു. ഇനിയെന്തിന് ജീവിക്കണം എന്നുവരെ കരുതിയ ദിവസങ്ങൾ ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ […]
Read Moreആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.
അമ്മയുടെ സമ്മാനം യുവതീ യുവാക്കൾക്കുള്ള ധ്യാനം. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായ് ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. ആദ്യമായാണ് അന്യസംസ്ഥാനത്തേക്ക് പോകുന്നത്.വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് അമ്മ ഒരു സമ്മാനം തന്നു. അവിടെ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്നും നിർദ്ദേശിച്ചു. അവിടെ എത്തിയപ്പോൾ ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും. കത്ത് തുറന്ന് ഞാൻ വായിച്ചു:മോനെ, ഇതിലുള്ള ജപമാല നിനക്കുള്ള […]
Read Moreതെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.0° N അക്ഷാംശത്തിലും 80.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 320 കിമീ ദൂരത്തിലുമാണ്. ചുഴലിക്കാറ്റ് ഡിസംബർ 3 ന് ഉച്ചയോടുകൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ […]
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് സി ആർ ജയപ്രകാശ് അന്തരിച്ചു
ആലപ്പുഴ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി ആര്‍ ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. കായംകുളം നഗരസഭാ മുന്‍ അധ്യക്ഷന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കായംകുളം, അരൂര്‍ നിയമസഭാ സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കരീലക്കുളങ്ങര ചക്കാലയില്‍ കുടുംബാംഗമാണ്. ഗിരിജാ ജയപ്രകാശ് ആണ് […]
Read Moreഭിന്നശേഷി ദിനത്തിൽ ഷിന്റോയ്ക്കും അദ്ദേഹത്തിനു കരുത്തായവർക്കും സല്യൂട്ട്
നിലത്തിഴഞ്ഞ നാളുകളിൽ നിന്ന് എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ ലാബിലേക്കുള്ള ദൂരം ഷിന്റോയ്ക്ക് അതിജീവനത്തിന്റെ വിജയഗാഥയാണ്. ഭിന്നശേഷി ദിനത്തിൽ ഷിന്റോയ്ക്കും അദ്ദേഹത്തിനു കരുത്തായവർക്കും സല്യൂട്ട് https://www.deepika.com/News_Cat2_sub.aspx?catcode=Cat2…
Read Moreമനുഷ്യവതാരത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ ജസ്സെയുടെ വൃക്ഷം ആഗമനകാലത്തെ സമ്പന്നമാക്കും.
പുൽക്കൂട്ടിലേക്ക്.. …25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 3, മൂന്നാം ദിനം ജസ്സെയുടെ കുറ്റിവചനംജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. ഏശയ്യാ 11 : 1 വിചിന്തനം ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. ജസ്‌സെയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും വിരൽ ചൂണ്ടുന്നു. ജെസ്സയുടെ കുറ്റിയെക്കുറിച്ചുള്ള ചിന്തകൾ രക്ഷാകര ചരിത്രത്തിന്റെ സത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ് . ക്രൈസ്തവ വിശ്വാസത്തിന്റെ […]
Read More