ഒന്നും രണ്ടുമല്ല നാല് ജീവനുകളാണ് തളിക്കുളത്തെ ഈ പത്തൊമ്പത് വയസ്സുകാരൻ ദിക്കറിയാത്ത കടലിൽ നിന്ന് ഇന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നത്.. പേര് ദേവാങ്ക്…

Share News

തളിക്കുളം പുത്തൻതോട് പരിസരത്ത് താമസിക്കുന്ന, തളിക്കുളം സെന്ററിലെ അമൂല്യ ജുവല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ എന്നവരുടെ മകനാണ് ദേവാങ്ക്.. രാവിലെ മുതൽ പ്രധാന ന്യൂസ് ചാനലുകളിലൊക്കെ തളിക്കുളത്ത് കടലിൽ വള്ളം തകർന്ന് നാലുപേരെ കാണാതായി എന്ന വാർത്തയുണ്ടായിരുന്നു.. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകൾ.. രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച്‌ അച്ഛൻ ആ വിവരമറിയിക്കുന്നത്.. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്.. വള്ളം തകർന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂർ പിന്നിട്ടിരുന്നു. […]

Share News
Read More

ജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്ന പ്രതിക്ഷയോടെ|മുരളി തുമ്മാരുകുടി

Share News

കെ പി സി സിക്ക് അഭിനന്ദനങ്ങൾ, സുഹൃത്ത് ജോണിനുംഅറിവുകൊണ്ട്, ലോക പരിചയം കൊണ്ട്, ലോകത്തെവിടെയും പരന്നു കിടക്കുന്ന സൗഹൃദ വലയം കൊണ്ട്, നവീന ആശയങ്ങൾ കൊണ്ട് ഒക്കെ ഇന്ത്യയിലെതന്നെ ഒന്നാമത്തെ പോളിസി വിദഗ്ദ്ധൻ ആണ് ജോൺ. ജോണിനെ കെ പി സി സി പബ്ലിക്ക് പോളിസി അധ്യക്ഷൻ ആയി നിയമിച്ചു എന്ന വാർത്ത കോൺഗ്രസിനെപ്പറ്റി അടുത്തകാലത്ത് കേട്ട ഏറ്റവും നല്ല വാർത്തയാണ്. ജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്ന പ്രതിക്ഷയോടെ *ജോണ്‍ സാമുവല്‍ കെ […]

Share News
Read More

വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷം പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ തൃശൂർ അതിരൂപതാതല ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡൂസ് താഴത്ത് നിർവഹിച്ചു

Share News

തൃശൂർ: കത്തോലിക്കാസഭയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റ വർഷം 2020 ഡിസംബർ എട്ടാം തീയതി മുതൽ 2021 ഡിസംബർ എട്ടാം തീയതി വരെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വർഷാചരണത്തിൻ്റെ അതിരൂപതാതല ഉദ്ഘാടനം പാവർട്ടി സെൻറ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ ജനുവരി 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പതാക ഉയർത്തൽ, തിരുസ്വരൂപം അനാഛാദന०, തിരിതെളിയിക്കൽ എന്നിവ നിർവ്വഹിച്ചു. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.’വി. യൗസേപ്പിതാവിൻ്റെ വർഷ०’ ഉദ്ഘാടനത്തിൻ്റെ ഭാഗമായി […]

Share News
Read More

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായുംമുഖ്യമന്ത്രി നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും.

Share News

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായും നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും. സംസ്ഥാനത്തിൻ്റെ വികസനത്തിനും, കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനും അവരുടെ പിന്തുണ തേടുന്നതായിരിക്കും. കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒത്തൊരുമയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ആ സന്ദേശം ജനപ്രതിനിധികളുമായി പങ്കു വയ്ക്കും മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

ബജറ്റ് സമ്മേളനം ജനുവരി 29ന്: കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്

Share News

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടത്തും. ആദ്യഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15വരെയും രണ്ടാമത്തെ സെഷന്‍ മാര്‍ച്ച്‌ എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയും ചേരും. പാര്‍ലമെന്റിന്റ് ഇരുസഭകളും നാല് മണിക്കൂര്‍ വീതമാകും ചേരുക. കൊവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം. കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്താണ് ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റ് […]

Share News
Read More

ജോണ്‍ സാമുവല്‍ കെ പി സി സി പബ്ലിക് പോളിസി അധ്യക്ഷന്‍

Share News

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജോണ്‍ സാമുവലിനെ കെ പി സി സി പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്റ അധ്യക്ഷനായി നിയമിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അറിയിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സമിതിയാണ് ജോണ്‍ സാമുവലിനെ നാമനിര്‍ദേശം […]

Share News
Read More

രാജ്യത്ത് ജനുവരി 13 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 13ന് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കി പത്തുദിവസത്തിനകം സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണം നടപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കഴിഞ്ഞദിവസമാണ് കോവിഡിനെതിരെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്. കരുതലായാണ് കോവാക്‌സിന് അനുമതി നല്‍കിയതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യവ്യാപകമായി […]

Share News
Read More

കേരളത്തില്‍ ഇന്ന് 5615 പേര്‍ക്ക് കോവിഡ്: 24 മരണങ്ങൾ

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 […]

Share News
Read More

സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി ഗെയിൽ പദ്ധതി മാറണം. അതിനുള്ള നടപടികൾക്കാണ് ഇനി മുൻഗണന

Share News

കേരളത്തിന്റെ വികസനത്തിൽ എൽഡിഎഫിനുള്ള പ്രതിബദ്ധതയുടെ ഏറ്റവും തിളക്കമുള്ള അടയാളപ്പെടുത്തലാണ് ഗെയിൽ പദ്ധതി. അക്ഷരാർത്ഥത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ ബൃഹദ് പദ്ധതിയെ പുനരുജ്ജീവിപ്പിച്ച്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് യാഥാർത്ഥ്യമാക്കി ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ, ഈ സർക്കാരിന്റെ ഇച്ഛാശക്തിയെ കേരളം ഒറ്റമനസോടെ അംഗീകരിക്കുകയാണ്. എന്തു സംഭവിച്ചാലും ഈ പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നാടിന് ഉറപ്പു നൽകി. തുടർന്ന് രചിച്ചത് ചരിത്രം. കൊച്ചി- മംഗലാപുരം പാതയിൽ 510 കിലോമീറ്ററിലാണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. ഇതില്‍ 470 കി മീ പൈപ്പ് […]

Share News
Read More

കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Share News

കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Share News
Read More