പരീക്ഷകൾ: അതീവ കോവി ഡ് ജാഗ്രത പാലിക്കണമെന്നു നിർദേശം

Share News

മാറ്റിവെച്ച പരീക്ഷകൾ  പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പ് നോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനും നിർദ്ദേശം. സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും,അധ്യാപകരും എൻ 95 മാസ്ക് അല്ലെങ്കിൽ 3 ലെയർ  തുണികൊണ്ടുള്ള മാസ്ക് ധരിക്കേണ്ടതാണ്.പരീക്ഷ ഹാളിൽ കയറുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്.  പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും,സാമൂഹിക അകലം ഉറപ്പുവരുത്തി ഇരിപ്പിടങ്ങൾ […]

Share News
Read More

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം.

Share News

എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയം. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്. അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ല. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക […]

Share News
Read More

വീണ്ടുമൊരു യൗവ്വനം കൂടിരക്തദാഹത്തിന് ഇരയായിരിക്കുന്നു.

Share News

കൂത്തുപറമ്പിലെ മൻസൂർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേട്ടത്.രാഷ്ട്രീയത്തിൽ എതിർചേരിയിൽ പ്രവർത്തിക്കുന്ന കഴിവും, ചുറുചുറുക്കും, ക്രിയാശേഷിയുമുള്ള യുവാക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കൊന്നുതള്ളുന്നത് ഇതാദ്യമല്ല. ഇഷ്ടപ്പെട്ട പാർട്ടിക്കൊപ്പം നിൽക്കുന്നതും അതിന്റെ കൊടി-തോരണങ്ങൾ കെട്ടുന്നതും ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളാവുകയാണ്‌. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ കഴിഞ്ഞ ദിവസം വരെ ഒരു കുടുംബത്തിന് പ്രതീക്ഷയായിരുന്നു. ആ ചെറുപ്പക്കാരൻ ഇന്ന് ഓർമ്മയാണ്…നാട്ടിൽ കുടുംബങ്ങൾ അനാഥമാകാതിരിക്കാൻ ജീവിതങ്ങൾ തെരുവിൽ പൊലിയാതിരിക്കാൻ ഇനിയെങ്കിലും ഇത്തരം അക്രമ പ്രവർത്തികൾ അവസാനിപ്പിക്കാൻ […]

Share News
Read More

നമ്മുടെ ആരോഗ്യം ; നമ്മുടെ ഉത്തരവാദിത്വം.

Share News

ഇന്ന് ലോക ആരോഗ്യ ദിനം. ആരോഗ്യ പൂർണ്ണമായ ഒരു ലോകംപടുത്തുയർത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥിരമായ വ്യായാമം, എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണ നിയന്ത്രണം, പുകവലി മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ വർജ്ജനം, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കൽ, അസുഖങ്ങൾക്കു സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ദ ഉപദേശം തേടൽ മുതലായ ഈ ദിനത്തിൽ നാം ഓർത്തിരിക്കേണ്ടതാണ്. ആരോഗ്യ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. 1000 ത്തിൽ 7 ശിശു മരണനിരക്ക്, 1000 ത്തിൽ 31 മാതൃമരണനിരക്ക്, എല്ലാ […]

Share News
Read More

ജനാധിപത്യ പ്രക്രിയയിൽപങ്കാളികളായവരോട് പിന്തുണച്ചവരോട് ഹൃദയപൂർവ്വം..

Share News

ഐശ്വര്യപൂർണമായ , ലോകോത്തര കേരളം സൃഷ്ടിക്കുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ഏവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു.  LDF സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന മാർച്ച് 10 മുതൽ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാപിച്ചിരിയ്ക്കുന്നു. പ്രചരണച്ചൂടിൻ്റെ നടുവിൽ നിന്ന ഏതാണ്ട് ഒരു മാസക്കാലത്തെ അനുഭവങ്ങൾ അവിസ്മരണീയമാണ്. രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ പ്രകടിപ്പിച്ച സ്നേഹവാത്സല്യങ്ങൾ ഹൃദയം തൊടുന്നതായിരുന്നു. ഇടതുപക്ഷ വിജയത്തിനായി രാപ്പകൽ ഭേദമില്ലാതെ അദ്ധ്വാനിച്ച ഇടതു മുന്നണി പ്രവർത്തകരുടെ സമർപ്പണം മറ്റാർക്കും ചിന്തിയ്ക്കാനാവാത്തതാണ്. രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്താനാവുന്നതല്ലെങ്കിലും […]

Share News
Read More

തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയപ്പെട്ടവരെ,ഇന്ന് എല്ലാവരും അവരവരുടെ രാജാധികാരം രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്ക് ചേർന്നു. വമ്പിച്ച ഭൂരിപക്ഷത്തോടെ നമ്മൾ വിജയിക്കും. അറുപതിനായിരത്തോളം വോട്ടുകൾ തൃപ്പൂണിത്തുറയിൽ നേടുമെന്ന് തെരഞ്ഞെടുപ്പിൻ്റെ പകുതിയിൽ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ഞാനതിൽ ഉറച്ച് നിൽക്കുന്നു. തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ ഒരുമാസമായി നമ്മളെല്ലാവരും ഒരു യുദ്ധമുഖത്തായിരുന്നു. പലതരത്തിലുള്ള അഗ്നിപരീക്ഷകളെയാണ് നമ്മള്‍ നേരിട്ടത്. ഈ അഗ്നിപരീക്ഷയെ ടീം സ്പിരിറ്റോടെ നേരിട്ടതിനാല്‍ തക്കതായ സന്തോഷഫലവും അതിനുണ്ടാകുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ ഇന്ന് വരെ എല്ലാവരും […]

Share News
Read More

പോളിംഗ് 73.58 ശതമാനമായി

Share News

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം 73.58 ആയി. പുരുഷന്മാർ 73.69 ശതമാനവും സ്ത്രീകൾ 73.48 ശതമാനവും ട്രാൻസ്ജെൻഡർ 37.37 ശതമാനവും വോട്ട് രേഖപ്പെടുത്തി.

Share News
Read More

രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു

Share News

ഇന്ന് കോൺഗ്രസ്സ് അഖിലേന്ത്യ നേതാവ് രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു, രണ്ട് പേരും നല്ല റീലാക്സിഡ് ആയിരുന്നു. കൂടെ വെറുതെ നേരത്തെ കണ്ട ഏഷ്യാനെറ്റ് സിന്ധു സൂര്യകുമാർ – പിണറായി വിജയൻ ഇന്റർവ്യൂ വീണ്ടും ഒന്നുടെ കണ്ട് നോക്കി. ഒന്ന് താരതമ്യം ചെയ്യാൻ,……… Jo Kavalam (Jolly George Kavalam Puthupparampil)

Share News
Read More

വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പോളിംഗ് 70 ശതമാനത്തിലേക്ക്

Share News

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു. വൈകിട്ട് 5.05 ന് പോളിംഗ് ശതമാനം 69.41 ആയി. പുരുഷന്‍മാര്‍ 69.49 ശതമാനവും സ്ത്രീകള്‍ 69.33 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 33.91 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്.

Share News
Read More