ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും സമ്മാനിക്കും.

Share News

ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും ഇത്തവണ സമ്മാനിക്കും. ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് രണ്ടു പേരേയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മുരടിച്ചു നിന്നിരുന്ന നമ്മുടെ കാർഷികമേഖലയെ ആധുനിക ശാസ്ത്രരീതികളിലൂടെ അടിമുടി പരിഷ്കരിച്ചുകൊണ്ട് നേട്ടങ്ങളിലേയ്ക്ക് നയിച്ച ഹരിതവിപ്ലവത്തിൻ്റെ ആസൂത്രകനാണ് പ്രൊഫ. എം.എസ് സ്വാമിനാഥൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതികശാസ്ത്രത്തിൻ്റെ വിവിധമേഖലകളിൽ അറിവിൻ്റെ പുതിയ വാതായനങ്ങൾ […]

Share News
Read More

കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

Share News

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോടൊപ്പം അവലോകനയോഗത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുക്കുകയുണ്ടായി. രോഗപ്രതിരോധത്തിൽ കേരളം നടത്തുന്ന ഇടപെടലുകൾ – വാക്‌സിനേഷൻ, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റൈൻ, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നിൽ വിശദമാക്കി. സംസ്ഥാനത്തിന്റെ നടപടികളിൽ കേന്ദ്ര മന്ത്രിയും സംഘവും പൂർണ തൃപ്തി രേഖപ്പെടുത്തി. കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് […]

Share News
Read More

ചിങ്ങം ഒന്ന് കർഷകദിനമാണ്|നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്.

Share News

ചിങ്ങം ഒന്ന് കർഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാർഷികവൃത്തികളിലും ഏർപ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യൻ്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്. അന്നവും, ഭാഷയും, സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്. നവഉദാരവൽക്കരണ നയങ്ങളുടെ ആരംഭം മുതൽ നമ്മുടെ കാർഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു […]

Share News
Read More

ചൊവ്വാഴ്ച 21,613 പേര്‍ക്ക് കോവിഡ്; 18,556 പേര്‍ രോഗമുക്തി നേടി

Share News

August 17, 2021 ചികിത്സയിലുള്ളവര്‍ 1,75,167; ആകെ രോഗമുക്തി നേടിയവര്‍ 35,29,465 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് […]

Share News
Read More

നവീകരിച്ച കുർബ്ബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാർപാപ്പയും നൽകിയ അംഗീകാരത്തിനും മാർ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി|സീറോമലബാർ സിനഡ് ആരംഭിച്ചു

Share News

സീറോമലബാർ സിനഡ് ആരംഭിച്ചു കാക്കനാട്: സീറോമലബാർസഭയുടെ ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓൺലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ആഗസ്റ്റ് 16ന് തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ […]

Share News
Read More

… “ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…”

Share News

വത്തിക്കാനിലെ സ്വിസ് ഗാർഡും ഇന്ത്യൻ പതാകയും പിന്നെ ഞാനും.. .കഴിഞ്ഞ ജൂൺ 30 ന് അതിരാവിലെ എണീറ്റ് വത്തിക്കാൻ്റെ മുമ്പിൽ മണിക്കൂറുകൾ ക്യൂ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ നടത്തുന്ന പൊതു കൂടിക്കാഴ്ച്ചയിൽ ഒരിടം സംഘടിപ്പിച്ചത്… കോൺഫറൻസിന് മുമ്പ് ഫ്രാൻസിസ് പാപ്പാ ജനങ്ങളുടെ മധ്യത്തിലേക്ക് ഇറങ്ങിവരികയും പറ്റുന്നവരെ എല്ലാം അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യുക പതിവാണ്. പാപ്പാ വരുവാൻ ഇനിയും ഒരു മണിക്കൂറോളം സമയമുണ്ട്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് എതിർവശത്ത് അല്പം അകലെയായി ഹൈദരാബാദിൽ നിന്നുള്ള […]

Share News
Read More

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ .

Share News

ഞങ്ങളുടെ കർത്താവായ ദൈവമേ, അനുഗ്രഹീതയും കൃപാവരപൂർണയുമായ മാതാവിന്റെ മാധ്യസ്ഥം വഴി അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം അപേക്ഷിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. സ്വർഗാരോപിതായായ മറിയത്തിന്റെ പ്രാർത്ഥനകൾ ഈ ലോകത്തിൽ ഞങ്ങൾക്ക് ഉറപ്പുള്ള സഹായവും സംരക്ഷണവുമായിരിക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ ഞങ്ങളും സദാ സ്വർഗീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ജീവിക്കുവാനും നിത്യമഹത്വം പ്രാപിക്കുവാനും അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സർവ്വേശ്വരാ, എന്നേക്കുംആമേൻ.

Share News
Read More

ശനിയാഴ്ച 19,451 പേര്‍ക്ക് കോവിഡ്; 19,104 പേര്‍ രോഗമുക്തി നേടി

Share News

August 14, 2021 ചികിത്സയിലുള്ളവര്‍ 1,80,240 ആകെ രോഗമുക്തി നേടിയവര്‍ 34,72,278 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് […]

Share News
Read More

ഓഗസ്റ്റ് 14 ഇനി വിഭജന ഭീതിയുടെ അനുസ്മരണ ദിനം: പ്രധാനമന്ത്രി

Share News

ന്യൂഡൽഹി: എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. “വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങൾ പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും”, മോദി ട്വിറ്ററിൽ കുറിച്ചു. സാമൂഹിക വിഭജനം, പൊരുത്തക്കേട് […]

Share News
Read More