ഒരു മുൻ സന്യാസിനി ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഒരു ക്രൈസ്തവ സന്യാസിനിയുടെ തുറന്ന മറുപടി:|..കേരളത്തിലെ തെരുവീഥികൾ അശരണരെ കൊണ്ട് നിറയാത്തതിന് കത്തോലിക്ക സഭയോടും ക്രൈസ്തവ സന്യസ്തരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല എന്ന് സുബോധമുള്ളവർക്ക് അറിയാം…

Share News

നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ വാചാലയാകുന്ന ലൂസി കളപ്പുര മറന്നുപോകുന്ന ചില സത്യങ്ങളുണ്ട്. അമ്മയുടെ ഉദരത്തിൽ ഉരുവെടുത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഈ ഭൂമിയിൽ പിറന്ന് വീണ്, വളർന്ന് വലുതായി വാർദ്ധക്യത്തിലും രോഗാവസ്ഥയിലും അവസാനശ്വാസം വെടിയുന്ന നിമഷം വരെയുള്ള ഓരോ വ്യക്തിയുടെയും […]

Share News
Read More

യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ

Share News

അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യപ്പിള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാർത്ഥികളുടെ വേദന […]

Share News
Read More

… “ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…”

Share News

വത്തിക്കാനിലെ സ്വിസ് ഗാർഡും ഇന്ത്യൻ പതാകയും പിന്നെ ഞാനും.. .കഴിഞ്ഞ ജൂൺ 30 ന് അതിരാവിലെ എണീറ്റ് വത്തിക്കാൻ്റെ മുമ്പിൽ മണിക്കൂറുകൾ ക്യൂ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ നടത്തുന്ന പൊതു കൂടിക്കാഴ്ച്ചയിൽ ഒരിടം സംഘടിപ്പിച്ചത്… കോൺഫറൻസിന് മുമ്പ് ഫ്രാൻസിസ് പാപ്പാ ജനങ്ങളുടെ മധ്യത്തിലേക്ക് ഇറങ്ങിവരികയും പറ്റുന്നവരെ എല്ലാം അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യുക പതിവാണ്. പാപ്പാ വരുവാൻ ഇനിയും ഒരു മണിക്കൂറോളം സമയമുണ്ട്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് എതിർവശത്ത് അല്പം അകലെയായി ഹൈദരാബാദിൽ നിന്നുള്ള […]

Share News
Read More

ആ കുഞ്ഞ് വിരൽ ചൂണ്ടിയിരിക്കുന്നത് കേരളത്തിൻ്റെ മനസാക്ഷിക്കു നേരെയാണ്..

Share News

‘നിങ്ങളാണെന്റെ അച്ഛനെ കൊന്നത് ഇനി എന്റെ അമ്മ കൂടിയേ ബാക്കിയുള്ളു സാറേ”…മനസ്സിന് വല്ലാത്ത ഒരു നൊമ്പരം… ആ കുഞ്ഞ് വിരൽ ചൂണ്ടിയിരിക്കുന്നത് കേരളത്തിൻ്റെ മനസാക്ഷിക്കു നേരെയാണ്… ആ ചുണ്ടുവിരലിന് മുൻപിൽ തലകുനിക്കേണ്ടത് ഭരണാധികാരികളും നിയമപാലകരും അയൽക്കാരും പിന്നെ നാമോരോരുത്തരും ആണ്… വെറുതെയല്ല പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തെ ഭ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചത്… ഏതാനും വർഷങ്ങൾക്ക് മുൻപ് വിശപ്പകറ്റാനായി മോഷണം നടത്തിയ ഒരു ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേരളത്തിലെ ചില മാന്യന്മാർക്ക് മുമ്പിൽ നിയമം നോക്കുകുത്തിയായി നിന്നപ്പോൾ […]

Share News
Read More

എൻ്റെ അപ്പനും ഒരു കർഷകനാണ്…കർഷകസമരത്തിന് പിന്തുണ..

Share News

Soniya Kuruvila Mathirappallil (Sr Sonia Teres)

Share News
Read More

ഉണ്ണീശോയിൽ ഉള്ള അഗാധമായ വിശ്വാസത്താൽ ഓട്ട മത്സരത്തിൽ ട്രാക്കിൽ വീണുപോയിട്ടും വീണ്ടും എണീറ്റ് ഓടി എനിക്ക് സ്വർണ്ണമെഡൽ നേടാൻ സാധിച്ചു..

Share News

വീണ്ടും മഞ്ഞിന്റെ കുളിരണിഞ്ഞ് ഒരു ഡിസംബർ മാസം കൂടി കടന്നു വന്നിരിയ്ക്കുന്നു. ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാനായി നാം ഓരോരുത്തരും ഒരുങ്ങുന്ന ഈ നിമിഷങ്ങൾ എന്തെന്നറിയില്ല എന്റെ ഓർമ്മകൾ കുറെ വർഷങ്ങൾ പിന്നോട്ട് പോയി. ഉണ്ണീശോയോടുള്ള ഭക്തി ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ ഉണ്ണീശോയോട് സഹായം ചോദിയ്ക്കുമായിരുന്നു. ഒത്തിരി അവസരങ്ങളിൽ ഉണ്ണീശോ എന്നെ സഹായിക്കാനും മനസ്സ്കാട്ടി… എന്റെ ജീവിതത്തിൽ ഉണ്ണീശോ വ്യക്തമായി ഇടപെട്ട ഒരു അനുഭവം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു. […]

Share News
Read More