‘പ്രീതി വ്യക്തിപരമല്ല’: ഗവര്‍ണര്‍ നോക്കേണ്ടത് നിയമ ലംഘനം ഉണ്ടോയെന്ന്’: ഹൈക്കോടതി

Share News

കൊച്ചി: ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും, കേരള സര്‍വകലാശാലാ സെനറ്റ് കേസിന്റെ വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ അപ്രീതിയുണ്ടാവുന്നത്. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല. ബോധപൂര്‍വമായ നിയമ ലംഘനം നടക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും കോടതി പറഞ്ഞു. വിസിയെ നിര്‍ദേശിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിശ്ചയിക്കാത്ത സെനറ്റിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. വിസി ഇല്ലാതെ സര്‍വകലാശാല എങ്ങനെ […]

Share News
Read More

നമ്മുടെ മുഖവും പതിയട്ടെ!|കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.

Share News

കേരളപ്പിറവി ദിന ആശംസകൾ. കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം. നമ്മുടെ നാടിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ ഈ പോരാട്ടം നമ്മൾ ഓരോരുത്തരും ഏറ്റെടുത്തേ മതിയാകൂ. കാരണം, അത്രമേൽ രൂക്ഷവും വ്യാപകവുമാണ് കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരിയുടെ വേരുകൾ. ഈ വിപത്തിനെതിരായ പോരാട്ടത്തിൽ, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിഭവങ്ങളുമായാണ് നവംബർ ഒന്നിലെ മലയാള മനോരമ ദിനപത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എല്ലാ വായനക്കാർക്കും […]

Share News
Read More