സാഹിത്യത്തിനുള്ള 2023ലെനൊബേൽ സമ്മാനംയൂൺ ഫൊസ്സെയ്ക്ക്

Share News

“എഴുതുമ്പോൾ എന്തെങ്കിലും സംഭവിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. എഴുതുന്നതല്ലാതെ മറ്റൊന്നും ഞാൻ കേൾക്കുന്നതേയില്ല. നിങ്ങൾക്കതിനെ എങ്ങനെയും വ്യാഖ്യാനിക്കാം. പക്ഷേ, അത് വിശദികരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാൻ വെറും എഴുത്തുകാരൻ മാത്രം. എന്റെ വ്യാഖ്യാനങ്ങൾക്ക് നിങ്ങളുടേതിനോളം മൂല്യമില്ല. ഞാനെഴുതുമ്പോൾ അവിടെ നിശ്ശബ്ദമായ മറ്റൊരു ഭാഷ കൂടിയുണ്ടാകുന്നു.

നിശബ്ദഭാഷ എന്റെ മുഴുവൻ എഴുത്തിനെപ്പറ്റിയും പറയുന്നു. അതുപക്ഷേ, കഥയല്ല, അതിനും

പിന്നിലുള്ള ഒന്ന്. നിശബ്ദമായ ഒരു സ്വരത്തിന്റെ ഉരിയാടൽ.”

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ നോർവീജിയൻ എഴുത്തുകാരൻ

യൂൺ ഫൊസ്സെ(Jon Fosse) തന്റെ എഴുത്തിനെപ്പറ്റി, അതിലെ അഗാധമായ മൗനത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. എന്നാൽ, നിശ്ശബ്ദതയെപ്പറ്റിയല്ല അദ്ദേഹം എഴുതുന്നത്, നിശ്ശബ്ദത തന്നെയാണെന്ന് നൊബേൽ സമിതി വിലയിരുത്തി.

“സ്വന്തം അനുഭവത്തെപ്പറ്റി എഴുതുക എന്നത് ഇന്ന് വളരെയധികം ജനകീയമായിരിക്കുന്നു. എനിക്കത് സാധ്യമല്ല. എഴുതുമ്പോൾ എന്റേതിൽനിന്ന് വ്യത്യസ്തമായ ഒരു പ്രപഞ്ചത്തെ ഞാൻ കേൾക്കുന്നു. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം ആ പ്രപഞ്ചത്തിലേക്കുള്ള രക്ഷപ്പെടലാണ്. എന്നിൽനിന്ന് ഒഴിഞ്ഞുമാറാനാണ്, അല്ലാതെ എന്നെ ആവിഷ്ക്കരിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്.”

1959-ൽ നോർവേയിലെ ഹൗഗിസുണ്ടിലാണ് ഫൊസ്സെയുടെ ജനനം.

1988-ൽ “ചുവപ്പ്, കറുപ്പ്’ (Red, Black)

എന്ന നോവൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹം നാടകരചനയിലേക്കു തിരിഞ്ഞു.

ഇബ്സെൻ (Henrik Ibsen) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രംഗാവിഷരണം നടന്നിട്ടുള്ള നോർവീജിയൻ നാടകകൃത്താണ് അദ്ദേഹം.

(നിശബ്ദതയ്ക്കുള്ള നൊബേൽ/ ജയകൃഷ്ണൻ / മാതൃഭൂമി പത്രം)

Share News