
കൂടെയുണ്ടാകണം|ഡെന്നിസ് കെ ആൻ്റണി
ചാലക്കുടി നോര്‍ത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 11ന് കോവിഡ് മാനദണ്ഡം പാലിച്ച് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി പുറപ്പെട്ട് 11.15ന് ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജുംദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ഡി. ദേവസി എം.എല്‍.എ., സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി.ഐ. മാത്യു, എല്‍.ജെ.ഡി.ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ കൗണ്‍സിലേഴ്‌സ്, വിവിധ ഘടക കക്ഷി നേതാക്കള്‍, അതിരപ്പിളളി മേഖലയിലെ ഊര് മൂപ്പന്മാരായ ചന്ദ്രന്‍, രാമചന്ദ്രന്‍, സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡെന്നിസ് കെ ആൻ്റണി


