
വീണ്ടുമൊരു യൗവ്വനം കൂടിരക്തദാഹത്തിന് ഇരയായിരിക്കുന്നു.
കൂത്തുപറമ്പിലെ മൻസൂർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേട്ടത്.രാഷ്ട്രീയത്തിൽ എതിർചേരിയിൽ പ്രവർത്തിക്കുന്ന കഴിവും, ചുറുചുറുക്കും, ക്രിയാശേഷിയുമുള്ള യുവാക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കൊന്നുതള്ളുന്നത് ഇതാദ്യമല്ല.

ഇഷ്ടപ്പെട്ട പാർട്ടിക്കൊപ്പം നിൽക്കുന്നതും അതിന്റെ കൊടി-തോരണങ്ങൾ കെട്ടുന്നതും ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളാവുകയാണ്.
കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ കഴിഞ്ഞ ദിവസം വരെ ഒരു കുടുംബത്തിന് പ്രതീക്ഷയായിരുന്നു. ആ ചെറുപ്പക്കാരൻ ഇന്ന് ഓർമ്മയാണ്…നാട്ടിൽ കുടുംബങ്ങൾ അനാഥമാകാതിരിക്കാൻ ജീവിതങ്ങൾ തെരുവിൽ പൊലിയാതിരിക്കാൻ ഇനിയെങ്കിലും ഇത്തരം അക്രമ പ്രവർത്തികൾ അവസാനിപ്പിക്കാൻ തയ്യാറാകണം.
ആദർശങ്ങൾ മരിക്കുമ്പോൾ ആയുധങ്ങളിലേക്ക് പടരുന്ന കിരാത രാഷ്ട്രീയം ഇല്ലാത്താക്കിയത് ഒരു നാടിൻ്റെ നന്മയെയാണ് .മൻസൂറിന്റെ വിയോഗത്തിൽ ദുഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും, പാർട്ടി പ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു…