ബന്ധുനിയമനം: മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത

Share News

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്തയുടെ വിധിയില്‍ പറയുന്നു. ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു.

ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനവവുമായി ബന്ധപ്പെട്ടായിരുന്നു വിധി. ചട്ടങ്ങള്‍ ലംഘിച്ച്‌ ബന്ധു കെ ടി അദീബിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു എന്ന് ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ വിധി ഉണ്ടായിരിക്കുന്നത്. ബന്ധുവിനെ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

Share News