സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണില്ല: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണ്ടെന്ന് മന്ത്രിസഭാ യോ​ഗം‌. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നിലവില്‍ വേണ്ടെന്ന നിലപാടിലാണ് കേരളം. ഇപ്പോള്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കിയാല്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തല്‍.

നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍, രാത്രികാല കര്‍ഫ്യൂ, വാര്യാന്ത്യത്തിലെ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ചശേഷം ലോക്ക്ഡൗണ്‍ വേണമോ എന്ന കാര്യം തീരുമാനിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ രാജ്യത്തെ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിടുന്നുണ്ട്.

Share News