
പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി
മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂർ മണ്ഡലം UDF സ്ഥാനാർത്ഥിയുമായ വി.വി.പ്രകാശ് ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു.
പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി,നിറകണ്ണുകളോടെ ആദരാജ്ഞലികൾ.
സാധാരണക്കാരിൽ സാധാരണക്കാരൻ, വാക്കുകളിലെ മിതത്വം, സൗമ്യൻ, കാപട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരൻ, എതിരാളി പോലും ബഹുമാനിക്കുന്ന പെരുമാറ്റം……. അങ്ങനെ എന്തെല്ലാം. വിശ്വസിക്കാൻ പ്രയാസമാകുന്നു. നിലമ്പൂരിലെ വിജയം കാണാൻ, കാത്തിരിക്കാതെ യാത്രയായി….നിലമ്പൂരിൻ്റെ വി. വി. ഇനി ഓർമ്മയിൽ മാത്രം. നിലമ്പൂരിൻ്റെ വികസന സ്വപ്നങ്ങളുമായി…. അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ……. സൗമ്യമായ ചിരിയോടെ യാത്രയായി.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു.
കണ്ണീരിൽ കുതിർന്ന പ്രണാമം.

അഡ്വ .ഡാൽബി ഇമ്മാനുവൽ