
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വലിയ തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമില്ല. കാരണങ്ങള്‍ പലതാണെങ്കിലും മൂന്നെണ്ണം ശ്രദ്ധേയമാകും.
രണ്ടാം തരംഗത്തില്‍ തൂത്തുവാരിയ പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍. സെഞ്ചുറി അടിച്ചാലും അത്ഭുതമില്ല. കേരള ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും അങ്ങിനെ പുതുചരിത്രം കുറിച്ചു.

പ്രളയകാലത്തും കോവിഡ് കാലത്തും കേരളത്തില്‍ ഒരാളെ പോലും പട്ടിണിക്കിടാതെ മുന്നില്‍ നിന്നു നാടിനെ നയിച്ച പിണറായിയുടെ ഭരണമികവിനുള്ള അംഗീകാരം കൂടിയാണീ വിജയമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്താല്‍ നല്ലത്.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനവും ശരിയായതു പിണറായിയെ കേരള രാഷ്ട്രീയത്തിലെ ശരിയായ ക്യാപ്ടന്‍ ആക്കി.ബിജെപിയുടെ വീരവാദങ്ങളും പണക്കൊഴുപ്പും ഒന്നും ഏശിയില്ല. ഇ. ശ്രീധരനും കുമ്മനവും പോലും ശോഭിച്ചില്ല. നേമത്തെ എല്‍ഡിഎഫ് വിജയത്തിനും പാലക്കാട്ട് യുഡിഎഫ് വിജയത്തിനും ഇരട്ടി മധുരമാകും.
ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനവും ശരിയായതു പിണറായിയെ കേരള രാഷ്ട്രീയത്തിലെ ശരിയായ ക്യാപ്ടന്‍ ആക്കി. ഇ. ശ്രീധരനും കുമ്മനവും പോലും ശോഭിച്ചില്ല.
കോടികള്‍ ചെലവഴിച്ച് പ്രധാനമന്ത്രി മോദിയും ഷായും ചെയ്യാവുന്നതൊക്കെ ചെയ്തിട്ടും ബംഗാളില്‍ മമത ബാനര്‍ജി മൂന്നാമതും നേടിയ വിജയത്തിനും തിളക്കമേറി. ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപിയുടെ പയര്‍ അത്രയെളുപ്പം വേകില്ലെന്നും വ്യക്തമായി.

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വലിയ തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമില്ല. കാരണങ്ങള്‍ പലതാണെങ്കിലും മൂന്നെണ്ണം ശ്രദ്ധേയമാകും.
1. കരുത്തനും കാര്യപ്രാപ്തിയുമുള്ള നേതാവെന്ന പിണറായിയുടെ പ്രതിച്ഛായയെ മറികടക്കാന്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി നേതൃത്വം അടുത്തെത്തിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 19ഉം നേടിയ ശേഷമുള്ള ചരിത്രപരാജയത്തിനു രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കും പി.കെ. കുഞ്ഞാലിക്കുട്ടിമെല്ലാം ഉത്തരവാദിത്വമുണ്ട്. എംപി സ്ഥാനം രാജിവച്ചു കേരളത്തില്‍ മന്ത്രിയാകാന്‍ പോയ കുഞ്ഞാലിക്കുട്ടിക്കു നാണക്കേടുമായി
.2. യുഡിഎഫ് ദുര്‍ബലമായതു തന്നെ മുഖ്യം. കേരള കോണ്‍ഗ്രസ്-എമ്മിനെ പുറത്താക്കിയതാണ് മധ്യകേരളത്തിലും മലയോര മേഖലകളിലും യുഡിഎഫിന്റെ കനത്ത തോല്‍വിക്കു പ്രധാന കാരണം. പാലായിലെ ജോസ് കെ. മാണിയുടെ പരാജയം ക്ഷീണമായെങ്കിലും ഇടുക്കി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി മുതല്‍ റാന്നി വരെയുള്ള സീറ്റുകളിലെ വിജയം കേരള കോണ്‍ഗ്രസ് എമ്മിന്റെയും ജോസിന്റെയും രാഷ്ട്രീയതീരുമാനം ശരിവച്ചു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം എന്ന സമവാക്യം തകര്‍ത്തതോടെ യുഡിഫിന്റെ മൂന്നു തൂണുകളില്‍ ഒന്നാണു നഷ്ടമായത്.
3. യുഡിഎഫില്‍ മുസ്്‌ലിം ലീഗിന്റെ സ്വാധീനം കൂടിയതു കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ ആശങ്കയുണ്ടാക്കിയതും ഐക്യമുന്നണിക്കു തിരിച്ചടിയായെന്നു കരുതാം. വര്‍ഗീയത വളരുന്ന കേരളത്തില്‍ അതിനെ ചെറുക്കാന്‍ ഇടതുമുന്നണിക്കേ കഴിയൂവെന്ന തോ്ന്നല്‍ ശക്തമാക്കുന്നതാണു ഫലം. വീണ്ടും ശബരിമല വിഷയമാക്കി ഉയര്‍ത്തി വോട്ടിനു ശ്രമിച്ചവര്‍ പശ്ചാത്തപിക്കുന്നുണ്ടാകും.

ജോർജ് കള്ളിവയൽ
