ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു|കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News

കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. 103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ അദ്ദേഹം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും സ്വീകാര്യനായിത്തീർന്നു. നർമ്മംകലർന്ന സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി.

ഏല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നു. കത്തോലിക്കാസഭയിൽ നവീകരണത്തിന്റെ വഴി തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എക്യുമെനിക്കൽ പ്രതിനിധിയായി പങ്കെടുത്തിരുന്നു. മാർതോമാസഭയ്ക്ക് അദ്ദേഹം നൽകിയ ദിശാബോധം ഇതര സഭകൾക്കും മതസമൂഹങ്ങൾക്കും പ്രചോദനം നൽകുന്നതായിരുന്നു.

കണ്ടറിഞ്ഞനാൾ മുതൽ അദ്ദേഹം എന്നെ സ്നേഹിച്ചു; ഞാൻ അദ്ദേഹത്തെയും. അദ്ദേഹത്തിൽ നിന്നും ലഭിച്ച പ്രചോദനങ്ങൾ എന്റെ ജീവിതത്തിനും സഭാശുശ്രൂഷയ്ക്കും പ്രചോദനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് എന്റെ സ്നേഹംനിറഞ്ഞ ആദരാജ്ഞലികൾ.

kcbc cardinal

കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News