പപ്പ എവിടെ പോകുമ്പോഴും കൊണ്ടുപോയിരുന്ന ഒരു ബാഗ് ഉണ്ടായിരുന്നു, അതിലെ ഒരു കള്ളിയിൽ എനിക്ക് ലഭിച്ച അംഗീകാര ങ്ങളുടെ പത്രവാർത്തകൾ എപ്പോഴും സൂക്ഷിച്ചിരുന്നു.

Share News

ഇന്ന് ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ ഡോ.സെബാസ്റ്റ്യൻ കൊട്ടാരത്തിന്റെ 17-) o ചരമവാർഷികം.

ഉയർന്ന സ്വപ്നങ്ങൾ കാണാൻ ഞങ്ങളെ പഠിപ്പിച്ചത് പപ്പായാണ്. ഒപ്പം പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു.

ഒരു നല്ല പ്രഭാഷകനും ആതുര ശുശ്രൂഷകനും പൊതുപ്രവർത്തകനുമായിരുന്നു പപ്പ. പ്രഭാഷണ രംഗത്തേക്ക് ഞങ്ങളെ കൈപിടിച്ചുയർത്തിയതും പപ്പ ആയിരുന്നു.

ഇടുക്കിയിൽ പപ്പായുടെ സുഹൃത്ത് മണർകാട് പാപ്പൻ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിനു വേണ്ടി പ്രചാരണ യോഗങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്നു പപ്പ.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മികച്ച വാഗ്മി കൂടിയായ പി.ടി.തോമസ് എംഎൽ എയും പപ്പായും പല വേദികളിലും ഒരുമിച്ചുണ്ടായിരുന്നു.

ഇടുക്കിയിൽ ആദിവാസികളുടെയും പാവപ്പെട്ടവരുടെയും ഇടയിൽ ദീർഘകാലം ആതുര സേവനം ചെയ്ത പപ്പ തുച്ഛമായ ഫീസ് മാത്രമായിരുന്നു വാങ്ങിയിരുന്നത്. പണമില്ലാത്തവർക്ക് ചികിൽസയും സൗജന്യമായിരുന്നു. അസൂയ പൂണ്ട എതിരാളികൾ കള്ളക്കേസും മറ്റും കൊടുത്തപ്പോഴും വലിയ ജനകീയ പിന്തുണയോടെയും നിയമ പോരാട്ടത്തിലൂടെയും അതിനെ നേരിട്ട പപ്പ ശക്തമായി പ്രതിസന്ധികളെ നേരിട്ടു കൊണ്ട് സത്യം തെളിയിച്ചു.

ജീവിതത്തിൽ എനിക്കു ലഭിച്ച അംഗീകാരങ്ങൾക്കും നേട്ടങ്ങൾക്കും പിന്നിലെ ശക്തമായ അടിത്തറ എന്റെ പപ്പായാണ്. പപ്പ എവിടെ പോകുമ്പോഴും കൊണ്ടുപോയിരുന്ന ഒരു ബാഗ് ഉണ്ടായിരുന്നു, അതിലെ ഒരു കള്ളിയിൽ എനിക്ക് ലഭിച്ച അംഗീകാര ങ്ങളുടെ പത്രവാർത്തകൾ എപ്പോഴും സൂക്ഷിച്ചിരുന്നു.

മക്കളുടെ ഓരോ നേട്ടങ്ങളും പപ്പായ്ക്ക് ഏറെ അഭിമാനമായിരുന്നു. ആ ഓർമ്മക്കു മുന്നിൽ പ്രാർത്ഥനകളോടെ,

ഡോ.സെബിൻ എസ് കൊട്ടാരം

Share News