പ്രതിപക്ഷ നേതാവിനെ കണ്ടെത്തുവാൻ കോൺഗ്രസ്‌ വിഷമിക്കുന്നുവോ ?

Share News

കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമോ . പ്രതിപക്ഷ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തീരുമാനം എളുപ്പമല്ല .

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഉറച്ച നിലപാടിലാണ് ദേശിയ നേതൃത്വം എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു . ഇനി നിയമസഭയില്‍ വേണ്ടത് കരുത്തുള്ള നേതൃത്തമാണെന്ന് എല്ലാ വിഭാഗവും അഭിപ്രായപ്പെടുന്നു .ഘടകകക്ഷികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും വിലയിരുത്തല്‍.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃത്വം ഒഴിയുവാൻ ആഗ്രഹിക്കുന്നില്ല .അദ്ദേഹം മാറേണ്ടിവന്നാൽ കെപിസിസി അദ്ധ്യക്ഷൻ ,യുഡിഫ് കൺവീനർ സ്ഥാനങ്ങളിലും മാറ്റം വേണ്ടിവരും .

 ‘തവണ വ്യവസ്ഥയിലെ’ മന്ത്രി സ്ഥാനം സൃഷ്ടിക്കുന്ന ഇടത് മുന്നണി നയത്തെ അടക്കം വിമർശനം ഉന്നയിക്കണമെങ്കിൽ പ്രതിപക്ഷനേതാവിനെയെങ്കിലും ഇരുപതാം തിയതിക്കുമുമ്പ് പ്രശ്നങ്ങളില്ലാതെ തിരഞ്ഞെടുക്കുവാൻ കോൺഗ്രസിന് കഴിയണം .മുല്ലപ്പള്ളി -ചെന്നിത്തല -ഹസ്സൻ -ഉമ്മൻചാണ്ടി നയരൂപീകരണം തിരഞ്ഞെടുപ്പിൽ വേണ്ടതുപോലെ ഫലം കണ്ടില്ല . കെ സി വേണുഗോപാലിൻെറ ഇടപെടലുകൾ രാഹുൽ ഗാന്ധിയുടെ പേരിലായിരുന്നു .

യൂ ഡി എഫ് മുൻ കൺവീനർ ബെന്നി ബെഹനാൻ നടത്തിയ പ്രസ്താവനകളും പ്രവർത്തനങ്ങളും പിന്നീട് ചുമതല ഏറ്റെടുത്ത എം എം ഹസ്സനും ആവർത്തിച്ചു .ഇരുവരും മുന്നണിയുടെ കെട്ടുറപ്പിനെ തളർത്തി .

കേരള കോൺഗ്രസ് പിളരുമ്പോൾ അത് കോൺഗ്രസിന് നേട്ടമാണെന്ന് ചിലർ സ്വപ്‌നം കണ്ടപ്പോൾ , മുന്നണിയെ ബാധിക്കുമെന്ന് വിലയിരുത്തുവാൻ വിവേകമുള്ള നേതൃത്വത്തിന് കഴിഞ്ഞില്ല .മുസ്ലിം ലീഗ് മുന്നണിയിൽ അപ്രമാധിത്യം ഉണ്ടാക്കിയപ്പോഴും നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല . മത സാമുധായിക വിഭാഗവുമായും കോൺഗ്രസിനുള്ള ബന്ധങ്ങൾ വീണ്ടെടുക്കാനും കഴിയുന്ന നേതൃത്വത്തെ എ ഐ സി സി അന്വേഷിക്കുന്നു .

ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റുവാൻ ഇവരുടെ പ്രവർത്തനങ്ങൾ ഇടവരുത്തിയെന്നും വിലയിരുത്തപ്പെടുന്നു .മികച്ച ഏകോപനം നടത്തുവാൻ കഴിയുന്ന നേതാവ്‌ കോൺഗ്രസിൽനിന്നും യൂ ഡി എഫ് കണ്വീനറായി എത്തേണ്ടതുണ്ട് .

പാർട്ടിയും മുന്നണിയും ഭരണവും ഇടതുമുന്നണിയിൽ കേന്ദ്രികരിക്കപ്പെടുമ്പോൾ കോൺഗ്രസിനും യൂ ഡി എഫിനും ഒഴുക്കന്മട്ടിൽ ഇനി പ്രവർത്തിക്കാനാകുകയില്ല .

ഒറ്റയ്ക്ക് പ്രസ്‌താവനകൾ ഇറക്കി വിജയിക്കുവാൻ ശ്രമിച്ചതുകൊണ്ട് ഒരുമിച്ചു് പരാജയപ്പെടുന്ന അവസ്ഥയുണ്ടായി .ഇനി അതിൽനിന്നും കരകയറുവാൻ കൂട്ടായ പരിശ്രമങ്ങ ൾ ആവശ്യമാണ് .

വിഡി സതീശന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായാല്‍ പിടി തോമസ് ഉപനേതാവാകും.തിരുവഞ്ചൂർ രാധാകൃഷ്ണൻെറ പേരും പ്രതിപക്ഷ നേതൃ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട് .

രാഹുൽ ഗാന്ധി പാർലമെണ്ട് അംഗവും ,അദ്ദേഹം സജീവമായി പ്രചാരണത്തിലുണ്ടായിരുന്ന സംസ്ഥാനത്തെ പാർട്ടിയുടെയും മുന്നണിയുടെയും പരാജയം ഏതെങ്കിലും വ്യക്തിയിൽ കെട്ടിവെച്ചു ഒഴിവാക്കുവാൻ അദ്ദേഹത്തിനും സാദ്ധ്യമല്ല .

നാളെ ഇന്ദിരാഭവനിൽ ജനപ്രതിനിധികൾ ഒത്തുചേരുംമുമ്പ് വിവിധ സ്ഥാനങ്ങളിലേയ്ക്ക് ഉചിതമായ വ്യക്തികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ തുടരുന്നു .

Share News