മ​ന്ത്രി​മാ​രെ പ്ര​ഖ്യാ​പി​ച്ച് സി​പി​ഐ: എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ള്‍

Share News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐയില്‍ നിന്ന് കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ട് സ്പീക്കറാകും. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇടതു മുന്നണി മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ ധാരണയായി. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കി.

ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, കെഎന്‍ബാലഗോപാല്‍, എംവി ഗോവിന്ദന്‍, പി രാജീവ്, വി ശിവന്‍കുട്ടി, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, എന്നിവര്‍ മന്ത്രിമാരാകും

Share News