കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. |വീണ ജോർജിന് അഭിവാദ്യങ്ങൾ

Share News

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്.

അവിടെയും വീണ തിളങ്ങും. കേരള സർവകലാശാലയിൽ നിന്ന് Mscഫിസിക്സിലും ബി എഡിലും റാങ്കോടെ പാസായ വീണയ്ക്ക് സിവിൽ സർവീസിനോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും മാധ്യമ രംഗത്ത് തിളങ്ങാനായിരുന്നു ആദ്യ നിയോഗം.

കൈരളി ചാനലിൽ ട്രെയിനി ആയി എത്തിയ വീണ ആദ്യം അവതരിപ്പിച്ചത് സ്പോർട്സ് പ്രോഗ്രാമാണ്, അതിൻ്റെ പ്രൊഡ്യൂസർമാരായി ഞാനും സലാം പി. ഹൈദ്രോസും.

അന്നു മുതൽ തുടങ്ങിയ പരിചയം കാലങ്ങൾ പിന്നിടുമ്പോഴും തുടരുന്നതിൽ സന്തോഷം. പിന്നീട് വീണ മാധ്യമരംഗം വിട്ട് അധ്യാപനത്തിലേക്ക് ഒരു ചുവടുമാറ്റം നടത്തി.എന്നാൽ വീണ്ടും മാധ്യമ രംഗത്തേയ്ക്ക് എത്തുവാൻ താൽപര്യം ഉണ്ടെന്നറിയിച്ചപ്പോൾ അവർക്ക് മനോരമ ന്യൂസിലേക്കുള്ള വഴി തുറന്നുകൊടുക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു.

അവിടെ നിന്നാണ് വീണയുടെ രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയത്. ഇന്ത്യ വിഷൻ, റിപ്പോർട്ടർ ചാനൽ വഴി രാഷ്ട്രീയ ഗോദയിലെത്തി. പിന്നീടെല്ലാം ചരിത്രം.

ജീനാ പോൾ

Share News