ചെയര്മാൻ ജോസ് കെ മാണിയുടെ സ്വന്തം മന്ത്രി റോഷി അഗസ്റ്റിൻ
രണ്ടാം പിണറായി സർക്കാരിൽ കേരള കോൺഗ്രസ് എമ്മിന് ഉയർത്തെഴുന്നേൽപ്പിന് പ്രതീകമായി 5 എംഎൽഎമാർ .അതിൽ കെ എം മാണി സാർ അഞ്ച് പതിറ്റാണ്ട് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച പാർട്ടിയുടെ ലീഡർ സ്ഥാനം പ്രതിസന്ധി ഘട്ടത്തിൽ ജോസ് കെ മാണിയുടെ ഒപ്പം നിന്ന റോഷിയെ തേടിയെത്തുന്നത് വിശ്വസ്തതയുടെ അംഗീകാരമാണ്.
രാഷ്ട്രീയമെന്ന് സത്യസന്ധതയുടെയും നാട്ടിലെ ജനങ്ങളുടെ ഒപ്പം നിൽക്കാൻ ഉള്ള അവസരം ആണെന്ന് കരുതുന്ന ഒരു വ്യക്തിത്വമാണ് പാലായിൽ നിന്നും ഇടുക്കിയിലെത്തി രണ്ടു പതിറ്റാണ്ട് നീണ്ട ഇപ്പോഴും എംഎൽഎ എന്ന നിലയിൽ തുടരുന്ന ഇപ്പോൾമന്ത്രി പദവിയും .തീർച്ചയായും അദ്ദേഹത്തിൻറെ നിസ്വാർത്ഥമായ കഠിനാധ്വാനതിൻ്റെ, സാധാരണക്കാരായ ആളുകൾക്ക് ഇപ്പോഴും പ്രാപ്തനാണ് ഇദ്ദേഹം എന്ന് ഉള്ള ഇടുക്കി കാരുടെ തിരിച്ചറിവിൻറെ ഫലമാണ്.
താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങളുടെ വേദനയോടൊപ്പം സന്തോഷങ്ങളോടൊപ്പം എപ്പോഴും ഒന്ന് ചേർന്ന് നിൽക്കുന്ന അദ്ദേഹത്തിൻ്റേ മന്ത്രിസ്ഥാനം ഇടുക്കി ജില്ലക്കും കേരള കോൺഗ്രസ് എം നും ഒരു മുതൽക്കൂട്ടായിരിക്കും എന്ന് സംശയമില്ല.
പ്രിയ ജോസ് കെ മാണിയുടെ വിശ്വസ്തനായ
ശ്രീ.റോഷിക്ക്എല്ലാവിധ ഭാവുകങ്ങളും നേരുന്നു അതോടൊപ്പം എല്ലാ ജനപ്രതിനിധികളും സാധാരണക്കാർക്ക് പ്രാപ്തനാകുന്ന സമയം അവർ എപ്പോഴും അവർക്ക് പിറകിൽ നിൽക്കും എന്ന ഒരു തിരിച്ചറിവ് നമ്മുടെ രാഷ്ട്രീയനേതാക്കൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
ജോബി മാത്യു തെക്കേതിൽ