വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായേക്കും? സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റും പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനറും പരിഗണനയിൽ
തിരുവനന്തപുരം: വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റും പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനറും ആയേക്കുമെന്നും സൂചനയുണ്ട്. നേതൃമാറ്റ ആവശ്യം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് നീക്കം.
യുവനേതാക്കളുടെ ആവശ്യം കൂടെ കണക്കിലെടുത്താണ് തീരുമാനം. പ്രതിപക്ഷനേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക.
ഇടതുമുന്നണിയുടെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതും ,കെ കെ ശൈലജടീച്ചറിനെ അടക്കം മാറ്റിനിർത്തിയതും കോൺഗ്രസിലെ മാറ്റത്തിന് വഴിയൊരുക്കുന്നു .ജാതി മത പരിഗണനകളും കോൺഗ്രസ് നേതൃത്തം ശ്രദ്ധിക്കുന്നു .