
‘അമുൽ’ എന്ന ബ്രാൻഡിനെ ബഹിഷ്‍കരിക്കണം എന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ വയ്യ.
ലക്ഷ ദ്വീപിനോട് സ്നേഹമുണ്ട്. ദ്വീപിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ പ്രതിഷേധവുമുണ്ട്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ഈ പ്രതിഷേധത്തിന്റെ പേരിൽ ‘അമുൽ’ എന്ന ബ്രാൻഡിനെ ബഹിഷ്‍കരിക്കണം എന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ വയ്യ.
ഇന്ത്യയിലെ സഹകരണ മേഖലയിൽ ആരംഭിച്ചു ഡയറി ഉൽപ്പന്നങ്ങളുടെ മേഖലയിൽ ആഗോളഭീമന്മാരോടുപോലും മത്സരിച്ചു വിജയം നേടിയ ബ്രാൻഡ് ആണ് അമുൽ. ഇന്ത്യൻ കോഫീ ഹൗസ് , കേര വെളിച്ചെണ്ണ, മിൽമ അങ്ങിനെ വിരലിലെണ്ണാവുന്ന ചില പേരുകൾ ഞാനടക്കമുള്ള ഒട്ടേറെ മലയാളികൾക്ക് വിശ്വാസ്യതയുടെ പര്യായമാണ്. അമുലും എന്റെ ആ ലിസ്റ്റിൽ ഇടം നേടിയ ബ്രാൻഡ് ആണ്. ബ്രിട്ടാനിയ, നെസ്‌ലെ പോലുള്ള ബ്രാൻഡുകൾ നിരന്നിരിക്കുന്ന സൂപ്പർ മാർക്കറ്റ് ഷെൽഫിൽ നിന്ന് ‘അമൂല്യ’ പാൽപ്പൊടി തിരഞ്ഞെടുക്കുന്ന ആളാണ് ഞാൻ. (അമൂല്യയില്ലെങ്കിൽ വാങ്ങാതെ മടങ്ങാറുമുണ്ട്)
‘ബാസ്കിൻ റോബിൻസ്’ പോലുള്ള അമേരിക്കൻ ഐസ് ക്രീം ഭീമന്മാർക്കെതിരെ മികച്ച രീതിയിൽ മത്സരിക്കുന്ന അമുലിനെ കുത്തക ഭീമൻ എന്നൊക്കെ വിശേഷിപ്പിച്ചു ബഹിഷ്കരണ ആഹ്വാനം നടത്തുമ്പോൾ ഒന്നേ പറയാനുള്ളൂ, ഇപ്പോഴും ആഗോളകുത്തകകളോട് പൊരുതി പിടിച്ചു നിൽക്കുന്ന വിരലിലെണ്ണാവുന്ന ഇന്ത്യൻ ബ്രാൻഡുകളിൽ ഒന്നിന്റെ കടക്കലാണ് നിങ്ങൾ കത്തിവെക്കാൻ തുനിയുന്നത്, സഹകരണ മേഖലയിൽ പ്രവർത്തിച്ചു വിപ്ലവം സൃഷ്ടിച്ച ഡോക്ടർ വർഗീസ് കുര്യനെപ്പോലുള്ള പ്രതിഭകൾ പടുത്തുയർത്തിയ ബ്രാൻഡ് ആണ് അമുൽ. അതിനെതിരെ നടക്കുന്ന ബഹിഷ്കരണ സമരത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല ശുഭദിനം

Favour Francis(ഫേവർ മാഷ് )