സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ

Share News

തിരുവനന്തപുരം: സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ. റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത് . ഇത്തരക്കാര്‍ക്ക് പിൻമാറാൻ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ബിപിഎൽ റേഷൻ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നൽകാൻ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയിൽ തലസ്ഥാന വികസനം യാഥാർത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതൽ ജനകീയമാക്കും.കൊവിഡ് കാലത്തെ വിലവര്‍ധന പിടിച്ച് നിര്‍ത്താൻ സര്‍ക്കാര്‍ തലത്തിൽ നടപടി ഉണ്ടാകും. മാസ്ക് ഉൾപടെയുള്ള പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കും. ലീഗൽ മെട്രോളജി പരിശോധന ഊർജ്ജിതമാക്കും.

Share News