
ഫോട്ടോയുമെടുത്ത് ഒന്നും തോന്നാതെ നിഷ്കരുണം ആ കുട്ടിയെ കഴുകന്റെ മുന്നിൽ ഉപേക്ഷിച്ചു പോകുകയാണ് അന്ന് കെവിൻ ചെയ്തത്.!!
ആ ചിത്രത്തിൻറെ പേരായിരുന്നു…
“The Vulture and the Little Girl “
ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടിയെയാണ്. ആ കുട്ടി മരിച്ചിട്ട് വേണം അതിനെ കൊത്തി തിന്നാൻ എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി ഒരു കഴുകൻ…..
കെവിൻ കാർട്ടർ എന്ന് പേരുള്ള ഒരു സൗത്ത് ആഫ്രിക്കക്കാരൻ ഫോട്ടോജേർണലിസ്റ്റാണ് ഈ ചിത്രം 1993 ൽ സുഡാനിലെ തെരുവിൽ നിന്ന് പകർത്തിയത്. സുഡാനിലെ കഠിനമായ വരൾച്ചക്കാലമായിരുന്നു അത്. ഭക്ഷണം ലഭിക്കാതെ മനുഷ്യരും മൃഗങ്ങളും തെരുവിൽ മരിച്ചു വീഴുന്ന അതിവേദനാജനകമായ കാലം. ഈ ചിത്രത്തിന് അന്ന് പുലിറ്റ്സർ പ്രൈസ് (Pulitzer Prize )ലഭിക്കുകയുണ്ടായി. പക്ഷേ, അവാർഡ് ജേതാവായ കെവിൻ കാർട്ടർ വെറും 33 മത്തെ വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
പക്ഷേ, എന്തായിരുന്നൂ ആ ആത്മഹത്യക്ക് കാരണം??
ഈ അവാർഡിന്റെ ഉത്സവ ആഹ്ലാദത്തിൽ മതിമറന്നു നിൽക്കുകയായിരുന്ന കെവിനോട് ഒരാൾ ഫോണിൽ ഒരു ചോദ്യമുന്നയിച്ചു, ” എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ…? കാർട്ടർ മറുപടി പറഞ്ഞത്, “എനിക്കറിയില്ലാ, ഞാൻ അന്ന് തിരക്കിലായിരുന്നു, ഫ്ലൈറ്റ് പിടിക്കേണ്ടതുണ്ടായിരുന്നൂ…. പിന്നെ അന്വേഷിച്ചില്ല “എന്നാണ്.
അത് കേട്ടതും, അങ്ങേ തലക്കലെയാൾ, കെവിനോട് ഒന്നുകൂടി ചോദിച്ചു, ” എത്ര കഴുകന്മാർ ഉണ്ടായിരുന്നൂ, അവിടെ?
കെവിൻ പ്രതിവചിച്ചു , ” ഒന്ന്…… !!
“മറ്റേയാൾ ഉടനെ പറഞ്ഞു ,
” അല്ല…. രണ്ട് !! ഒന്നിന്റെ കൈവശം ഒരു ക്യാമറയും കൂടി ഉണ്ടായിരുന്നു… !!! ”
കെവിൻ സ്തബ്ധനായിപ്പോയി !!
ഈയൊരൊറ്റ ഉത്തരമാണ് കെവിന്റെ ചിന്തകളെ ആധിയിലും, വേദനയിലും മുക്കിയത്, താളം തെറ്റിച്ചത്. അനന്തരം ആയാൾ തടുക്കാനാവാത്ത മനോവ്യഥയാൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളുണ്ട് ജീവിതത്തിൽ. അവിടെയെങ്കിലും നമുക്ക് മനുഷ്യനാകാൻ കഴിയണം. United Mission ന്റെ ആശ്വാസകേന്ദ്രം (Relief Centre),ഒന്ന് -രണ്ട് നാഴികകൾക്കപ്പുറം അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നതാണ്. ആ കുട്ടിയെ അവിടേക്ക് എങ്ങിനെയെങ്കിലും എത്തിച്ചാൽ മതിയായിരുന്നു. അത് ചെയ്യാതെ, ഫോട്ടോയുമെടുത്ത് ഒന്നും തോന്നാതെ നിഷ്കരുണം ആ കുട്ടിയെ കഴുകന്റെ മുന്നിൽ ഉപേക്ഷിച്ചു പോകുകയാണ് അന്ന് കെവിൻ ചെയ്തത്.!!
ഇന്ന് ആ കുട്ടി ഒരുപക്ഷെ ജീവിച്ചിരിക്കുമായിരുന്നു , അന്ന് കെവിൻ ഹൃദയശൂന്യമായ വെറും ഒരു ഫോട്ടോഗ്രാഫർ മാത്രമായിപ്പോയി. പിന്നീട് തന്റെ ചെയ്തിയുടെ, നിർദ്ദയത്വത്തിന്റെ ആഴമറിഞ്ഞ അദ്ദേഹത്തിന് ജീവിതവും വേണ്ടെന്നായി, പശ്ചാത്താപഭാര പാരവശ്യംകൊണ്ട്…..
!!ഇന്ന്, ഇരുപത്താറു കൊല്ലങ്ങൾക്കു ശേഷവും ലോകത്ത് പലയിടത്തും അവസ്ഥ അതുപോലെയൊക്കെ തന്നെയാണ്.ഇത്തരം കഴുകന്മാർ ഇന്ത്യയിലും ഇപ്പോൾ ക്യാമറയുമായി വിലസുന്നുണ്ട്. അവർ ആയിരം കിലോമീറ്ററുകൾ നടന്നും യാതന അനുഭവിച്ചും തങ്ങളുടെ കൂരകളിലെത്താൻ പാടുപെടുന്നവരുടെ ഫോട്ടോകൾ എടുക്കുന്ന തിരക്കിൽ തന്നെയാണ്. ചിലർ വണ്ടികൾ തട്ടി റോഡിൽ പതിക്കുന്നൂ, ചിലർ ട്രാക്കിൽ തുണ്ടം തുണ്ടമാകുന്നൂ….. കുട്ടികളും സ്ത്രീകളും അവരുടെ ക്യാമറയിൽ ഇപ്പോഴും പതിയുന്നുണ്ട്.അവരുടെ പരിദേവനങ്ങളിൽ സഹായിക്കുകയല്ല, ചിത്രങ്ങൾ എടുത്ത് ആഘോഷിക്കുകയാണ്. യാതൊരു വ്യത്യാസവുമില്ല, അവർ ഫോട്ടോ ഷൂട്ടുകൾ എടുത്ത് ചാനലിന്റെ TRP കൂട്ടുകയാണ്., വാർത്തകൾ പരത്തുകയാണ്. കദനങ്ങൾ വിറ്റു കാശ് വാരുകയാണ്, ഒരു സഹായഹസ്തം…… അതവരുടെയൊന്നും ചിന്തയിലേ ഇല്ലാ. അവർക്കിഷ്ടമില്ലാത്ത ഭരണകൂടത്തെ വേട്ടയാടി മദിക്കലാണ്, മഥിക്കലാണ്…അവരുടെ ലക്ഷ്യം… !! ഭാരതം വീണുപോകുന്നെന്ന് അവർക്ക് കൈയ്യടിച്ച്അമറണം !!
ഒരു വ്യതിയാനവും ഈ കഴുകന്മാരുടെ മനസ്ഥിതിയിൽ ഈ കൊറോണക്കാലത്തും ദൃശ്യമാകുന്നില്ല. അവരിപ്പോഴും ബ്രേക്കിങ് ന്യുസുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. വഴിയിൽ മരിച്ചു വീഴുന്ന തൊഴിലാളികളുടെയും കുട്ടികളുടെയും ഫോട്ടോകളിൽ ഉപ്പും മുളകും പൂശി പൊലിപ്പിച്ച് കഥകൾ മെനഞ്ഞ് താണ്ഡവമാടി രസിക്കുകയാണ്. നാട്ടിൽ അവതാളങ്ങൾ പരത്തുന്ന തിരക്കിലാണ്….. !!
കെവിൻ കാർട്ടറിന് മനസ്സാക്ഷി ഉണർന്നിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പിന്നീട് ജീവിതത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നു. ഒരൊറ്റ ചോദ്യത്തിന്റെ ആഘാതത്തിൽ വീണുപോയി അദ്ദേഹം. ഇന്നത്തെ ആസുര വാർത്തകൾ സൃഷ്ടിക്കുന്ന കഴുകന്മാർക്ക് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വക കാണുന്നില്ല.
ആദ്യം നാം മനുഷ്യരാകുക, പിന്നീട് മതി പ്രൊഫഷണൽ ആകുന്നതൊക്കെ…..നാം ഉണ്ടാക്കുന്ന വാർത്തകളും, ചിത്രങ്ങളും മനുഷ്യത്വത്തെ ബഹുമാനിച്ചു കൊണ്ടാകട്ടെ…..എന്ന് പറയാൻ തോന്നിപ്പോകുകയാണ്.
*കടപ്പാട് :FB post