
കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ സമർപ്പണ ബോധത്തോടെ പരിശ്രമിക്കും|പി ടി തോമസ്
കെപിസിസി വർക്കിംഗ് പ്രസിഡന്റായി എന്നെ ചുമതലപ്പെടുത്തിയ കോൺഗ്രസ്സ് ഹൈക്കമാന്റിനോടും, കോൺഗ്രസ്സിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവർത്തകർ മുതൽ അധികാരശ്രേണിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാരോടും എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു.
കോൺഗ്രസ്സ് പ്രസ്ഥാനത്തെ ഒപ്പം നിന്ന് സ്നേഹിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരോടും, നേതാക്കന്മാരോടും, കോൺഗ്രസ്സ് സജീവമായി നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഈ നാട്ടിലെ ജനാധിപത്യ വാദികളും മതേതര വിശ്വാസികളുമായ എല്ലാ നല്ലവരായ ആളുകളോടും എന്റെ ഈ സ്ഥാനലബ്ദിയിലെ സന്തോഷം ഞാൻ ചേർത്ത് വയ്ക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ വിനയപൂർവം അഭ്യർത്ഥിക്കുന്നു.


കെ പി സി സി പ്രസിഡന്റ് ആയ കെ സുധാകരനോടും, കൊടിക്കുന്നിൽ സുരേഷിനോടും, ടി സിദ്ധിഖിനോടും ഒപ്പം കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ സമർപ്പണ ബോധത്തോടെ പരിശ്രമിക്കും. ഇതിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്സ്നേഹപൂർവ്വംപി ടി തോമസ്