
സി.എം ബാലേട്ടന് കിഫയുടെ ആദരാഞ്ജലികൾ
ജനവാസ മേഖലയിൽ റോഡരികിൽ ഇറങ്ങിയ കാട്ടു പന്നിയെ വെടി വെച്ച സ്ഥലത്ത് നിന്നും മാറ്റുന്നതിനിടെ അശ്രദ്ധമായി വന്ന മോട്ടോർ സൈക്കിൾ ഇടിച്ചു ഉണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ, ഇന്ന് മരണപ്പെട്ട കിഫ ഷൂട്ടേഴ്സ് ക്ലബ് അംഗവും, സർക്കാരിൻ്റെ അംഗീകൃത എം പാനൽ ഷൂട്ടറും, കിഫയുടെ പ്രഥമ ജിം കോർബറ്റ് അവാർഡ് ജേതാവുമായ സിഎം ബാലൻ്റെ ആകസ്മികമായ മരണത്തിൽ കിഫയുടെ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കേരളത്തിൽ, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ കാർഷിക മേഖലയിൽ നാശം വിതച്ചിരുന്ന നൂറിൽ അധികം വരുന്ന കാട്ടു പന്നികളെ നിയമാനുസൃതം ഷൂട്ട് ചെയ്ത് ഒരുപാട് കർഷകർക്ക് സേവനം ചെയ്ത നന്മയുള്ള ഒരു കർഷക സുഹൃത്തിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത് എന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയെ കൂടാതെ, കോഴിക്കോട് ജില്ലാ കമ്മിറ്റി, ഷൂട്ടേർസ് ക്ലബ്, മറ്റു വിവിധ ജില്ലാ കമ്മിറ്റികൾ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
ബാലേട്ടൻ്റെ ആകസ്മികമായ വേർപാടിൽ സങ്കടപ്പെട്ട് കഴിയുന്ന കുടുംബാംഗങ്ങൾക്ക് കിഫയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കിഫക്ക് വേണ്ടി,
ഡയറക്റ്റർ, കമ്യൂണിക്കേഷൻസ്എറണാകുളം.
തിയ്യതി: 22/01/2023
KIFA (കിഫ) | Kerala Independent Farmers Association™