ഡോ. യൂജിൻ പീറ്റർ

Share News

എനിക്ക് കൂടെപിറപ്പായി ഒരാളേ ഉള്ളൂ – യൂജിൻ പീറ്റർ. പരിശ്രമശാലിയാണ്.

പത്താം ക്ലാസ്സിൽ മുപ്പത്തേഴാം റാങ്ക് ഉണ്ടായിരുന്നു. ബി. ടെക്. (ഇലക്ട്രിക്കൽ) കോഴ്സിന് മെറിറ്റിൽ പ്രവേശനം നേടി (എം. എ. കോളേജ്, കോതമംഗലം). പിന്നീട് പവർ ഇലക്ട്രോണിക്സിൽ എം. ടെക്. നേടി (ഗവ. എഞ്ചീനീയറിംഗ് കോളേജ്, തൃശൂർ). വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി 12 വർഷത്തെ അധ്യാപന പരിചയവുമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവളുടെ പി എച്ച്. ഡി. ഓപ്പൺ വൈവയായിരുന്നു. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിൽ നിന്നും എഞ്ചിനീയറിംഗിൽ പിഎച്ച്. ഡി. കരസ്ഥമാക്കിയ യൂജിൻ പീറ്റർ ഇപ്പോൾ ഡോ. യൂജിൻ പീറ്റർ ആണ്.

Area of Research: PhotonicsTopic of Research: _Investigation of Quantum Efficiency Enhancement Techniques in Multiple Quantum Well High Power LEDs_

ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ളൂരിൽ പ്രോജക്ട് അസോസിയേറ്റാണ്.

അഭിനന്ദനങ്ങൾ… സന്തോഷം…

Jaleesh Peter

nammude-naadu-logo
Share News