വീട്ടു വരാന്തയിൽ പത്രം വായിച്ചിരുന്ന ചാക്കോചേട്ടനും വീട്ടു വഴിയിൽ നിന്ന തോമസു ചേട്ടനും കാട്ടുപോത്ത് ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത് .

Share News

എന്റെ കൂടി ഇടവകയായ കണമല സെന്റ തോമസ് പള്ളിയിൽ ഒറ്റയും പെട്ടയുമായി മണി മുഴങ്ങും …

അത് ഞങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചേട്ടന്റെയും , തോമസ് ചേട്ടന്റെയും ശവസംസ്കാര ശിശ്രൂഷയ്ക്ക് മുന്നോടിയായുള്ള മരണമണിയാണ് …

.വീട്ടു വരാന്തയിൽ പത്രം വായിച്ചിരുന്ന ചാക്കോചേട്ടനും വീട്ടു വഴിയിൽ നിന്ന തോമസു ചേട്ടനും കാട്ടുപോത്ത് ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത് .

ഒരു തേങ്ങലോടെ ആ മണി മുഴക്കത്തിനൊപ്പം എന്റെ നാട് സെമിത്തേരിലേയ്ക്ക് ചലിക്കുമ്പോൾ കഴിവുകെട്ട ഭരണാധികാരികളോടുള്ള ധാർമ്മികരോഷം കൂടി അടക്കിപ്പിടിച്ചാവും ശിശ്രൂഷകളിൽ പങ്കാളികളാവുക .

ജീവനും സ്വത്തിനും സംരക്ഷണം എന്ന ഭരണഘടനയുടെ അടിസ്ഥാന അവകാശം പോലും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്കെങ്ങനെ രോഷം തോന്നാതിരിക്കും ?

ജീവിക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശം പോലും നടത്തിക്കൊടുക്കാനാവാത്ത കഴിവുകെട്ട ഭരണ സംവിധാനങ്ങളോട് എങ്ങനെയാണ് ഒരു ജനതക്ക് ദേഷ്യപ്പെടാതിരിക്കാനാവുക ?

രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്ത് പമ്പാവാലിയിൽ ഇപ്പോഴും നിർബാധം അലഞ്ഞുതിരിയുന്നുണ്ട് .കഴിവ് കെട്ട വനം മന്ത്രി, മുഖ്യ മന്ത്രി നിങ്ങൾ രാജി വച്ചു പോകു.

തന്നേപ്പോലെ തന്നെ ജീവിക്കാനുള്ള അവകാശം ഞങ്ങൾക്കും ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ടഡോ …. ” ഇപ്പോൾ പമ്പാവാലിക്കാരന് മന്ത്രിയെ ഓർമ്മിക്കാൻ ഇത്രേയുള്ളു .”മനുഷ്യനെ ആക്രമിക്കുന്ന , കൊല്ലുന്ന . കൃഷികൾ നശിപ്പിക്കുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലേൽ അതങ്ങ് തുറന്നു പറഞ്ഞേര് ബാക്കി ഞങ്ങളു നോക്കി ക്കോളാം …

” മലയോര മനുഷ്യരുടെ ശവമടക്കിനു മുഴങ്ങുന്ന മരണ മണിയുടെ താളം അസ്വദിക്കാൻ കാത്തിരിക്കുന്നവരോട് ഒന്നേ പറയാനുള്ളു ഇതു കർഷകന്റെ മാത്രം മരണ മണിയല്ല കേരളത്തിന്റെ മരണമണിയാണ് .

വ്യക്തിപരമായി പ്രിയപ്പെട്ട അന്തരിച്ച ചക്കോ ചേട്ടനും തോമാ ചേട്ടനും ആദരാജ്ഞലികൾ …….

Biju V Chandy

nammude-naadu-logo

Share News